Advt 1
Crime Featured News Politics US News

ട്രംപിനെതിരെ പ്ലക്കാർഡുയർത്തി പ്രതിഷേധം, യുഎസ് സഭയിൽ നാടകീയ രംഗങ്ങൾ.

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ‘സ്റ്റേറ്റ് ഓഫ് ദി യൂണിയൻ’ പ്രസംഗത്തിനിടെ പ്ലക്കാർഡുയർത്തി പ്രതിഷേധം. യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുവാനാരംഭിക്കവെ ടെക്സസിലെ ഡെമോക്രാറ്റിക് പ്രതിനിധി
Crime Politics Top News US News

ട്രംപിന്റെ വസതിയിൽ അതിക്രമിച്ചുകയറിയ തോക്കുധാരിയെ വെടിവച്ചുകൊന്നു!

അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഫ്ളോറിഡയിലെ പാം ബീച്ചിലുള്ള മാർ-എ-ലാഗോ വസതിയിൽ തോക്കുമായി അതിക്രമിച്ചുകയറിയ അക്രമകാരിയെ സീക്രട്ട് ഏജന്റുമാർ വെടിവച്ചുകൊന്നു. ആന്റണി ഗുഗ്ലിയൽമി എന്ന യുഎസ് സീക്രട്ട്
Business Politics Top News US News

തീരുവ നടപടികൾ അസാധുവാക്കിയ കോടതി വിധിക്കെതിരെ ട്രംപ്!

മറ്റുരാജ്യങ്ങൾക്കു മേൽ അധികമായി ചുമത്തിയ ഇറക്കുമതി തീരുവകൾ അസാധുവാക്കിക്കൊണ്ടുള്ള യുഎസ് സുപ്രീം കോടതി വിധിക്കെതിരെ ട്രംപ്. 10നു മുകളിൽ ആഗോള തീരുവാ ചുമത്തുവാനുള്ള തീരുമാനം താൻ നടപ്പിൽ
Featured News India Politics US News

ഇന്ത്യാ-പാക് സംഘർഷമവസാനിപ്പിച്ചത് താനാണെന്ന് വീണ്ടും ട്രംപ്!

ഇന്ത്യാ-പാക് സംഘർഷമവസാനിപ്പിക്കുവാനായി താനാണ് ഇടപെട്ടതെന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു. 200% ഇറക്കുമതിത്തീരുവ ചുമത്തുമെന്ന് താൻ വിരട്ടിയതായും ഇരുരാജ്യങ്ങളും ഉടനെ സംഘർഷമവസാനിപ്പിച്ചതായും ട്രംപ് അവകാശപ്പെട്ടു. കാര്യങ്ങൾ
India Politics Top Trending US News

ട്രംപിന് കനത്ത തിരിച്ചടി! പകരച്ചുങ്കം ഭീഷണി ഇനി വിലപ്പോവില്ല.

ട്രംപ് മറ്റു രാജ്യങ്ങൾക്കുമേലേർപ്പെടുത്തിയ പകരച്ചുങ്കം ഭീഷണികൾ ഇനി വിലപ്പോവില്ല. ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കങ്ങളിൽ ഭൂരിഭാഗവും അസാധുവാക്കിയാതായി യുഎസ് സുപ്രീം കോർട്ട് വിധി പ്രഖ്യാപനം. യുഎസ് ജിഡിപി കൂപ്പുകുത്തിയെന്ന
Gulf News Politics Top Trending US News

കടുത്ത മുന്നറിയിപ്പുമായി ട്രംപ്! ഇനിവരുന്ന പത്തുദിനങ്ങൾ ഇറാന് നിർണ്ണായകം.

ഒമാന്റെ മധ്യസ്ഥതയിലുള്ള ഇറാൻ-അമേരിക്ക രണ്ടാംഘട്ട സമാധാന ചർച്ചകൾ സ്വിറ്റസർലണ്ടിലെ ജെനീവയിൽ പുരോഗമിക്കവേ ഇറാനെതിരെ വീണ്ടും ട്രംപിന്റെ ഭീഷണി.ഇപ്പോൾ നടക്കുന്ന ചർച്ചകളിലൂടെ അർത്ഥപൂർണ്ണമായ കരാറിലെത്തിച്ചേർന്നില്ലെങ്കിൽ ഇറാന്റെ സ്ഥിതി മോശമാകുമെന്ന്
India Technology US News

എപ്‌സ്റ്റെയ്‌ൻ ബന്ധം, ഇന്ത്യയിലെ AI ഉച്ചകോടിയിൽനിന്നും ബിൽ ഗേറ്റ്സ് പിന്മാറി!

എപ്‌സ്റ്റെയ്‌നുമായുണ്ടായിരുന്ന ദീർഘകാലബന്ധത്തെച്ചൊല്ലി വിവാദങ്ങളുയർന്ന സാഹചര്യത്തിൽ ഇന്ത്യൻ AI ഉച്ചകോടിയിൽനിന്നും അവസാന നിമിഷം ബിൽ ഗേറ്റ്സിന്റെ പിന്മാറ്റം. വിവാദനായകൻ ജെഫ്രി എപ്സ്റ്റീനുമായുള്ള പുതിയ വെളിപ്പെടുത്തലുകൾ ചർച്ചയായതിനെത്തുടർന്നു , ന്യൂഡൽഹിയിൽ
Featured News US News

ISWAI വാർഷികാഘോഷങ്ങൾ പൂർത്തിയായി

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്‌സിന്റെ മുപ്പത്തിയെട്ടാമതു വാർഷികാഘോഷങ്ങൾ കൗൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ സോമനാഥ് ഘോഷ്IFS ഉത്ഘാടനം ചെയ്തു. മിഡ്‌വെസ്റ്റ് റീജിയണിലെ ഏറ്റവും പഴക്കമുള്ള പ്രൊഫഷണൽ സംഘടനകളിൽ ഒന്നാണ് ഇസ്വായി. ഒരു സാമൂഹിക കൂട്ടായ്മ എന്നതിലുപരിയായിഅമേരിക്കൻ പൊതു സമൂഹത്തിൽ സജീവമായി ഇടപെട്ടു പ്രവർത്തിക്കുക വഴി ശ്രേദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അസോസിയേഷനെ പ്രത്യേകംഅനുമോദിക്കുന്നതായി ശ്രീ ഘോഷ് പറഞ്ഞു. ഇസ്വായി പ്രസിഡന്റ് ലിൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ഗ്ലെൻവ്യൂ ബാങ്ക്വറ്റ്‌സിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ2025ൽ പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിക്കുകയുണ്ടായി. സ്റ്റാനി ഡിസൂസ, ബെന്നി കാഞ്ഞിരംപാറ, ജോസ് ആനമല, സാജുഫിലിപ്പ്, ജോസഫ് ആന്റണി എന്നിവർ കോൺസൽ ജനറലിൽ നിന്നും അംഗീകാരങ്ങൾ ഏറ്റു വാങ്ങി. പ്രഥമ ഇസ്വായി സോഷ്യൽ ഇമ്പാക്ട് അവാർഡ് ജേതാവ് പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോൾ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, കെ സി എസ്പ്രസിഡന്റ് ജോസ് ആനമല, ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജിനോ ജോൺ, ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഓലിയപ്പുറത്തുടങ്ങിയവർ സംസാരിച്ചു.  ജിനോയ് കവലക്കൽ, ആനീസ് മേനമാറ്റത്തിൽ, റീന മഠത്തിൽ, ആനി കൈതമലയിൽ, DJ സൂദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.