Advt 1
India Technology US News

എപ്‌സ്റ്റെയ്‌ൻ ബന്ധം, ഇന്ത്യയിലെ AI ഉച്ചകോടിയിൽനിന്നും ബിൽ ഗേറ്റ്സ് പിന്മാറി!

എപ്‌സ്റ്റെയ്‌നുമായുണ്ടായിരുന്ന ദീർഘകാലബന്ധത്തെച്ചൊല്ലി വിവാദങ്ങളുയർന്ന സാഹചര്യത്തിൽ ഇന്ത്യൻ AI ഉച്ചകോടിയിൽനിന്നും അവസാന നിമിഷം ബിൽ ഗേറ്റ്സിന്റെ പിന്മാറ്റം.

വിവാദനായകൻ ജെഫ്രി എപ്സ്റ്റീനുമായുള്ള പുതിയ വെളിപ്പെടുത്തലുകൾ ചർച്ചയായതിനെത്തുടർന്നു , ന്യൂഡൽഹിയിൽ വച്ചു നടക്കുന്ന ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഇംപാക്ട് ഉച്ചകോടിയിലെ മുഖ്യപ്രഭാഷണത്തിൽനിന്നു ബിൽ ഗേറ്റ്സ് പിന്മാറി.

ഫെബ്രുവരി 19-ന് വ്യാഴാഴ്ച ഉച്ചകോടിയെ അഭിസംബോധന ചെയ്യേണ്ടിയിരുന്ന അദ്ദേഹം അവസാന നിമിഷമാണ് പിന്മാറിയത്. വളരെ ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും AI ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളിലേക്കു ശ്രദ്ധിക്കുന്നതിനായാണ് ഈ തീരുമാനം കൈക്കൊണ്ടതെന്നും ബിൽ ഗേറ്റ്സ്നു പകരം ഗേറ്റ്സ് ഫൌണ്ടേഷൻ ഇന്ത്യ-ആഫ്രിക്കൻ മേധാവി അങ്കുർ വോറ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുമെന്നും ജീവകാരുണ്യ സംഘടനയായ ഗേറ്റ്സ് ഫൌണ്ടേഷൻ അറിയിച്ചിട്ടുണ്ട്

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.