Advt 1
India Politics Top Trending US News

ട്രംപിന് കനത്ത തിരിച്ചടി! പകരച്ചുങ്കം ഭീഷണി ഇനി വിലപ്പോവില്ല.

ട്രംപ് മറ്റു രാജ്യങ്ങൾക്കുമേലേർപ്പെടുത്തിയ പകരച്ചുങ്കം ഭീഷണികൾ ഇനി വിലപ്പോവില്ല. ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കങ്ങളിൽ ഭൂരിഭാഗവും അസാധുവാക്കിയാതായി യുഎസ് സുപ്രീം കോർട്ട് വിധി പ്രഖ്യാപനം.

യുഎസ് ജിഡിപി കൂപ്പുകുത്തിയെന്ന വാർത്തയ്ക്കു പിന്നാലെ വന്ന പകരച്ചുങ്കം റദ്ദാക്കൽ നടപടിയിലൂടെ യുഎസ് സുപ്രീം കോർട്ട് ട്രംപ് ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. മറ്റുരാജ്യങ്ങളുടെ മേൽ ചുമത്തിയ അധികതീരുവകൾ ഏകദേശം 175 ബില്യൺ ഡോളർ (27.7 ലക്ഷം കോടി രൂപ) ഇനി ട്രംപ് ഭരണകൂടത്തിന് തിരിച്ചടയ്‌ക്കേണ്ടതായിവരും.

തീരുവകൾ തോന്നുംപടിയ്ക്കു വർദ്ധിപ്പിച്ചു മറ്റുരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കി വരുതിയിൽ നിർത്തുവാൻ ശ്രമിച്ച ശ്രമിച്ച ട്രംപിന് ഇത് കനത്ത തിരിച്ചടിയായിരിക്കുകയാണ്. സുപ്രീം കോടതി വിധി തനിക്കു തിരിച്ചടിയായെങ്കിലും തൻ പ്രഖ്യാപിച്ച ചില തീരുവയിനങ്ങൾ നിലനിൽക്കുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

1977 ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രയോഗിച്ചത് അധികാര പരിധി ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. ഇതുപയോഗിച്ച ട്രംപ് അടിച്ചേൽപ്പിക്കുവാൻ ശ്രമിച്ച ഡീലുകളും ഇനി അസാധുവാകും. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, യുകെ, മലേഷ്യ, ഇൻഡോനേഷ്യ വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളുമായി ധാരണയിലെത്തിയിരുന്ന കരാറുകളും റദ്ദുചെയ്യപ്പെടും.

സുപ്രീം കോടതി വിധിയോടെ ട്രംപിന്റെ പകരച്ചുങ്കം വിലപേശൽ ശേഷിയുടെ ശക്തി കുറയുകയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്കു യുഎസുമായുള്ള വ്യാപാരചർച്ചകളിൽ കൂടുതൽ പിടിമുറുക്കുവാനും കഴിയും. ട്രംപ് തീരുവയുദ്ധം ഏർപ്പെടുത്തിയ രാജ്യങ്ങൾക്കെല്ലാം യുഎസ്സിന്റെ സുപ്രീം കോടതി വിധി വൻനേട്ടമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.

ലിബറേഷൻ ഡേ എന്ന പേരിൽ IEEPA ആക്ട് പ്രയോഗിച്ചുകൊണ്ട് തീരുവായുദ്ധത്തിനു പുറപ്പെട്ട ട്രംപ് ആദ്യം ഇന്ത്യയ്ക്കുമേൽ ചുമത്തിയത് 26% നികുതിയായിരുന്നു, പിന്നീടത് 1% കുറച്ചുകൊണ്ട് 25% ആക്കി എന്നാൽ കോടതി വിധിയോടെ ഇത് വെറും 3% എന്ന നിലയിലേക്ക് താഴും.

 

 

 

N4News

N4News

About Author

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.