Advt 1
Featured News US News

ISWAI വാർഷികാഘോഷങ്ങൾ പൂർത്തിയായി

ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയ്‌സിന്റെ മുപ്പത്തിയെട്ടാമതു വാർഷികാഘോഷങ്ങൾ കൗൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ സോമനാഥ് ഘോഷ്IFS ഉത്ഘാടനം ചെയ്തു. മിഡ്‌വെസ്റ്റ് റീജിയണിലെ ഏറ്റവും പഴക്കമുള്ള പ്രൊഫഷണൽ സംഘടനകളിൽ ഒന്നാണ് ഇസ്വായി. ഒരു സാമൂഹിക കൂട്ടായ്മ എന്നതിലുപരിയായിഅമേരിക്കൻ പൊതു സമൂഹത്തിൽ സജീവമായി ഇടപെട്ടു പ്രവർത്തിക്കുക വഴി ശ്രേദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന അസോസിയേഷനെ പ്രത്യേകംഅനുമോദിക്കുന്നതായി ശ്രീ ഘോഷ് പറഞ്ഞു. ഇസ്വായി പ്രസിഡന്റ് ലിൻസൺ തോമസിന്റെ അദ്ധ്യക്ഷതയിൽ ഗ്ലെൻവ്യൂ ബാങ്ക്വറ്റ്‌സിൽ വച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ2025ൽ പ്രൊഫഷണൽ സോഷ്യൽ വർക്ക് മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ചവരെ ആദരിക്കുകയുണ്ടായി. സ്റ്റാനി ഡിസൂസ, ബെന്നി കാഞ്ഞിരംപാറ, ജോസ് ആനമല, സാജുഫിലിപ്പ്, ജോസഫ് ആന്റണി എന്നിവർ കോൺസൽ ജനറലിൽ നിന്നും അംഗീകാരങ്ങൾ ഏറ്റു വാങ്ങി.

പ്രഥമ ഇസ്വായി സോഷ്യൽ ഇമ്പാക്ട് അവാർഡ് ജേതാവ് പ്രശസ്ത സാമൂഹിക പ്രവർത്തകൻ ജമാൽ കോൾ സോഷ്യൽ ക്ലബ് പ്രസിഡന്റ് റൊണാൾഡ് പൂക്കുമ്പേൽ, കെ സി എസ്പ്രസിഡന്റ് ജോസ് ആനമല, ചിക്കാഗോ മലയാളീ അസോസിയേഷൻ പ്രസിഡന്റ് ജോസ് മണക്കാട്ട്, ജിനോ ജോൺ, ജോസ് കോലഞ്ചേരി, ജാസ്മിൻ മാത്യു, ജോജോ ഓലിയപ്പുറത്തുടങ്ങിയവർ സംസാരിച്ചു. 

ജിനോയ് കവലക്കൽ, ആനീസ് മേനമാറ്റത്തിൽ, റീന മഠത്തിൽ, ആനി കൈതമലയിൽ, DJ സൂദ് തുടങ്ങിയവരുടെ നേതൃത്വത്തിൽ അരങ്ങേറിയ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.