വിദേശത്തുനിന്നുള്ള സംഭാവനകളുടേയും അതുമായി ബന്ധപ്പെട്ട ആസ്തികളുടേയും മേലുള്ള നിയന്ത്രണം കൂടുതൽ ശക്തമാക്കുക, അതിനായുള്ള നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ, 2026 മാർച്ച് 25 ന് കേന്ദ്ര സർക്കാർ ലോക്‌സഭയിൽ അവതരിപ്പിച്ചു.
2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം ഭേദഗതി ചെയ്യുന്നതിനുദ്ദേശിച്ചു കൊണ്ടുള്ള ബില്ലാണിത്.
വിദേശ സംഭവനകളുമായി ബന്ധപ്പെട്ട ആസ്തികളുടെ വിനിയോഗം, കൈമാറ്റം എന്നിവയുമായി ബന്ധപ്പെട്ട് ഒരു നിയുക്ത അതോറിറ്റി സ്ഥാപിക്കുക, ഫണ്ട് ദുരുപയോഗവും ഫണ്ട് വകമാറ്റിചെലവഴിക്കലും തടയുക, ഇടപാടുകളുടെ സുതാര്യത ഉറപ്പാക്കുക, NGO കളുടെ പ്രവർത്തനങ്ങളുടെ മേൽ കൂടുതൽ നിരീക്ഷണവും നിയന്ത്രണവും ഉറപ്പാക്കുക, ഫണ്ട് വിനിയോഗത്തിനു നിശ്ചിതസമയ പരിധി നിശ്ചയിക്കുക, രജിസ്‌ട്രേഷൻ നിർത്തലാക്കൽ സബന്ധിച്ച പുതിയ ഭേദഗതികൾ കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങൾ ബില്ലിലൂടെ സാദ്ധ്യമാക്കും.



