Advt 1
India Sports Top News Top Trending

ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി,11 പന്തുകളിൽ നിന്നും 50 റൺസ്! പുറത്താവുമ്പോൾ 29 പന്തിൽ 94 റൺസ്! വിമർശകരുടെ വായടപ്പിച്ച് വൈഭവന്റെ ഇന്നിംഗ്സ് !

ത്രിരാഷ്ട്ര ഏകദിനപരമ്പരയിലെ ശ്രീലങ്ക എ ടീമിനെതിരായ ഫൈനൽ മാച്ചിൽ അവിശ്വസനീയ പ്രകടനം പുറത്തെടുത്ത് കൗമാരതാരം വൈഭവ് സൂര്യവൻശി!

ലിസ്റ്റ് എ ക്രിക്കറ്റ് മത്സരങ്ങളിലെ ഏറ്റവും വേഗമേറിയ അർദ്ധസെഞ്ചുറി, (11 പന്തുകളിൽ നിന്നും 50 റൺസ്) എന്ന റെക്കോർഡ് സ്വന്തം പേരിലെഴുതിച്ചേർത്ത വൈഭവ് 29 പന്തിൽ 94 റൺസ് നേടി പുറത്താവുകയായിരുന്നു.

8 സിക്സറുകളും 10 ഫോറുകളുമായി തകർത്താടി, ഒടുവിൽ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന വൈഭവിനെ ക്യാപ്റ്റൻ സഹാൻ അരച്ചിഗയാണ് പുറത്താക്കിയത്.

ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ സഹാൻ അരച്ചിഗ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ശ്രീലങ്കൻ താരങ്ങളുമായുള്ള വാക്കുതർക്കങ്ങളും ടൂർണമെന്റിലെ മോശം ഫോമും മൂലം ഏറെ പഴികേൾക്കേണ്ടിവന്ന വൈഭവ് അസാധാരണ പ്രകടനം പുറത്തെടുത്തുകൊണ്ട് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.