ഫിഫയുടെ പ്രഥമസമാധാന പുരസ്കാരം ട്രംപിന് ലഭിച്ചു. ഗാസ-സമാധാന പദ്ധതി , റഷ്യ-ഉക്രൈൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ കണക്കിലെടുത്താണ് ഫിഫ ട്രമ്പിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. ഫിഫ പ്രസിഡണ്ട് ഗിയാനി ഇൻഫാന്റിനോ യുഎസിലെ കെന്നഡി സെന്ററിൽ വച്ച് നടന്ന ചടങ്ങിൽ ആണ് ട്രെമ്പിന് പുരസ്കാരം സമ്മാനിച്ചത്. നേരത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി ട്രംപ് നിരവധി തവണ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നത് വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു.



