Advt 1
Other Countries Politics Top Trending US News

തെക്കൻ ഇസ്രായേലിലേക്ക് ഹൂതികളുടെ മിസൈൽ ആക്രമണം.

യുഎസ് – ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമായി തുടരുമ്പോൾ ഇറാൻ പക്ഷത്തോടൊപ്പം ചേർന്ന് ഇസ്രയേലിനെ ആക്രമിക്കുകയാണ് യെമെനിലെ സായുധസംഘമായ ഹൂതികൾ.

തെക്കൻ ഇസ്രായേലിലേക്ക് ഹൂതികൾ തൊടുത്തുവിട്ട മിസൈലിനെ തങ്ങളുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളുപയോഗിച്ച് ഫലപ്രദമായി പ്രതിരോധിച്ചുവെന്നും ആക്രമത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഇസ്രായേലിന്റെ പ്രതിരോധസേന (ഐ.ഡി.ഫ് ) അറിയിച്ചിട്ടുണ്ട്.

ഇറാനെതിരായ ആക്രമണം തുടർന്നാൽ യുദ്ധത്തിൽ ഇറാനോപ്പം പങ്കാളിയാകുമെന്നും തിരിച്ചടിയ്ക്കുമെന്നും ഹൂതി സേന കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇസ്രായേലിലെ സേനാകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ യഹിയ സാരി അവകാശപ്പെട്ടു.

ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ് – ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിൽ ഇറാൻ പരമോന്നത നേതാവായിരുന്ന ആയത്തൊള്ള അലി ഖമേനി ഉൾപ്പെടെ ഇറാന്റെ ഉന്നത തല നേതാക്കൾ വധിക്കപ്പെട്ടിരുന്നു.

അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം യുദ്ധം ആരംഭിച്ചതിനു ശേഷം ഇറാനിൽ ഇതുവരെ 217 കുട്ടികളും 1464 സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാനിലെ അടിസ്‌ഥാന സൗകര്യങ്ങൾക്കും വൻതോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള ആഗോള എണ്ണ വിതരണ ശൃംഖലയും തടസ്സപ്പെട്ടതോടെ ആഗോള എണ്ണ വിപണിയിലും വൻ വിലക്കയറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചെങ്കടലിലെയും ബാബ് അൽ-മന്ദബ് കടലിടുക്കിലേയും വ്യാപാര കപ്പൽ പാതയെ ഹൂതികൾ തടസ്സപ്പെടുത്തിയാൽ അത് ആഗോള തലത്തിൽ ഊർജ്ജ ക്ഷാമം കൂടുതൽ രൂക്ഷമാക്കിയേക്കുമെന്ന ആശങ്കയും ഉയരുകയാണ്.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.