Advt 1
Kerala Politics Top News

അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി : രാഹുൽ മാങ്കൂട്ടത്തിന് താൽക്കാലിക ആശ്വാസം

ബലാൽസംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് താൽക്കാലിക ആശ്വാസം. ഒളിവിൽ തുടരുന്ന രാഹുലിനെ ഡിസംബർ 15 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു.തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോർട്ടിൽ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് രാഹുൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. രാഹുലിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് എസ് രാജീവാണ് ഉത്തരവ് സ്ഥിരീകരിച്ചത്. താൻ നിരപരാധി ആണെന്നും അതിനാൽ കസ്റ്റഡി ചോദ്യം ചെയ്യൽ ആവശ്യമില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ രാഹുൽ അവകാശപ്പെട്ടിരുന്നു.

N4 News

N4 News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.