കണ്ണൂരിലെ പാനൂരിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കണ്ണൂർ സർവകലാശാലയിൽ അധ്യാപിക ആയിരുന്നു ആദിത്യ ആണ് ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് കണ്ണൂർ മനേക്കര സ്വദേശിയായ കാമുകൻ ശരൺ ആണ് പോലീസ് പിടിയിൽ ആയത്.
ജൂൺ 8 ന് കണ്ണൂർ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിൽ വെച്ച് ശരൺ ആദിത്യയെ മർദിച്ചുവെന്നും, അതെ തുടർന്നുണ്ടായ മനോവിഷമത്തിൽ ആണ് ആദിത്യ ആത്മഹത്യ ചെയ്തതെന്നും ആണ് കുടുംബത്തിന്റെ ആരോപണം. സംഭവം നടന്ന് ഒരാഴ്ച്ച കഴിഞ്ഞ് 14 നാണ് ആദിത്യ ആത്മഹത്യക്ക് ശ്രേമിച്ചത്. തുടർന്ന് ആശുപത്രിയിൽ ആയിരുന്ന ആദിത്യ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്.


