Advt 1
Crime Featured News Kerala Politics Premium

വെള്ളാപ്പള്ളി നടേശനെതിരായ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് അഡ്വ: സി കെ വിദ്യാസാഗർ.

നാളുകളായി വെള്ളാപ്പള്ളി നടേശനേയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഭരണസമിതിയെയും എതിർത്തുകൊണ്ട് നിയമയുദ്ധം നടത്തിയിരുന്ന വിമതപക്ഷം അഡ്വ: സി കെ വിദ്യാസാഗർ ഹൈക്കോടതിയുടെ വിധിയെ സ്വാഗതം ചെയ്തു.

“ദീർഘകാലമായി ഞങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നിയമയുദ്ധത്തിന് പരിസമാപ്തി വന്നിരിക്കുകയാണ്, കോടതിനടപടികൾ തന്റെ അഭിഭാഷകരെ ഉപയോഗിച്ചുകൊണ്ട് നീട്ടിക്കൊണ്ടുപോകുന്ന തന്ത്രമായിരുന്നു ഇക്കാര്യത്തിൽ വെള്ളാപ്പള്ളിയും കൂട്ടരും കാണിച്ചുകൊണ്ടിരുന്നത്, വെള്ളാപ്പള്ളി നടേശന്റേയും അദ്ദേഹത്തിന്റെ സാമന്തന്മാരായ ആൾക്കാരുടെയും നീരാളിപ്പിടുത്തതിൽനിന്നും എസ്.എൻ.ഡി.പി സംഘടനയെ മോചിപ്പിക്കുവാനായിട്ടുള്ള ഒരു അവസരമായാണ് തങ്ങൾ ഹൈക്കോടതി ഉത്തരവിനെ കാണുന്നത്, എസ്.എൻ.ഡി.പി യോഗത്തെയും യോഗത്തിന്റെ സ്വത്തുക്കളെയും “കുടുംബസ്വത്താക്കി” മാറ്റപ്പെടുന്ന ഒരു അവസ്ഥയിലേക്ക് കാര്യങ്ങൾ നടക്കുമ്പോഴാണ് ഇപ്പോൾ കോടതിവിധി വന്നിരിക്കുന്നത്, കോടതിവിധിയനുസരിച്ച് എസ്.എൻ.ഡി.പി യോഗത്തിന്റെ ഡയറക്ടർ ബോർഡ് അംഗങ്ങളായവരും പ്രധാനഭാരവാഹികളും DIN നമ്പർ (ഡയറക്ടറ്റേഴ്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ) അക്കൗണ്ട് ഇല്ല എന്ന അയോഗ്യതമൂലം പുറത്തുപോകേണ്ടിവരും” എന്നായിരുന്നു അഡ്വ: സി കെ വിദ്യാസാഗറിന്റെ പ്രതികരണം.

 “ഇത് സത്യത്തിന്റെ വിജയമാണ്” എന്നാണ് ഹൈക്കോടതി ഉത്തരവിനെക്കുറിച്ച് ഗോകുലം ഗോപാലൻ അഭിപ്രായപ്പെട്ടത്.

ഹൈക്കോടതി വിധിയെക്കുറിച്ച് SNDP സംരക്ഷണ സമിതി ചെയർമാൻ ചന്ദ്രസേനനും പ്രതികരിച്ചു.

“2016 മുതൽ ഞങ്ങൾ നടത്തിവരുന്ന നിയമ പോരാട്ടങ്ങളുടെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്ന കോടതിവിധി, ഈ വിധിയെ ഞങ്ങൾ ശ്രീനാരായണ ഗുരുദേവന് സമർപ്പിക്കുകയാണ്, കഴിഞ്ഞ 30 വർഷമായി ഒരു മാഫിയ സംഘം പോലെയായിരുന്നു വെള്ളാപ്പള്ളിയും കൂട്ടരും സംഘത്തെ ഭരിച്ചിരുന്നത്, എന്നാൽ വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിയുമുൾപ്പെടെയുള്ളവർ ഹൈക്കോടതി വിധിയോടെ സംഘടനയുടെ ഭാരവാഹിത്വത്തിൽ നിന്നും പുറത്തുപോയിരിക്കുകയാണ്”.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.