റഷ്യക്കെതിരെ കടുത്ത നടപടികൾക്ക് ജി 7 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഒരുങ്ങുന്നതായി സൂചന. കടൽ വഴിയുള്ള റഷ്യയുടെ എണ്ണ നീക്കത്തിന് തടയിട്ടുകൊണ്ട് റഷ്യയെ സാമ്പത്തികമായി കൂടുതൽ തളർത്തുവാനും അതുവഴി പുട്ടിനെ സമാധാന ചർച്ചയ്ക്ക് നിർബന്ധിതനാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
സമ്പൂർണ്ണ കടൽ വിലക്ക് 2026 ലെ അടുത്തഘട്ട ഉപരോധങ്ങളുടെ ഭാഗമായിട്ടായിരിക്കും യൂറോപ്യൻ യൂണിയൻ പ്രഖ്യാപിക്കുക. എണ്ണ വില്പന വഴി റഷ്യ സാമ്പത്തിക നേട്ടം ഉണ്ടാക്കുകയും അത് ഉക്രൈനെതിരായ യുദ്ധത്തിന് പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു എന്നാരോപിച്ചാണ് യൂറോപ്പ്യൻ യൂണിയൻറെ പുതിയ നീക്കം.



