Advt 1
Crime Kerala Politics Premium Top News

വെള്ളാപ്പള്ളിയ്ക്കും കൂട്ടർക്കും കനത്ത തിരിച്ചടിയായി ഹൈക്കോടതിവിധി!

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനേയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയെയും ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കിക്കൊണ്ട് ജസ്റ്റിസ് റ്റി ആർ രവിയുടെ സിംഗിൾ ബെഞ്ച് ഹൈക്കോടതി ഉത്തരവ്.

കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ 9 വർഷങ്ങളായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി.

വിമതപക്ഷം വർഷങ്ങളായി വെള്ളാപ്പള്ളിയ്ക്കും കൂട്ടർക്കുമെതിരെ നടത്തിക്കൊണ്ടിരിക്കുന്ന നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ഹൈക്കോടതി വിധി വന്നിട്ടുള്ളത്. വിധിയെത്തുടർന്ന്, സംഘടനയ്ക്കായി താൽക്കാലിക ഡയറക്ടർമാരെ നിയമിച്ച് ഭരണം നടത്താൻ സർക്കാരിന് കോടതി നിർദേശം നൽകിയിട്ടുണ്ട്.

വിധിക്കെതിരെ അപ്പീൽ നൽകിക്കൊണ്ട് നിയമപോരാട്ടത്തിനൊരുങ്ങുകയാണ് നിലവിലെ വെള്ളാപ്പള്ളി അനുകൂല ഭരണ സമിതി അംഗങ്ങൾ. കമ്പനി ആക്ടിന്റെ ലംഘനത്തെത്തുടർന്നാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം എൻ സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങി എല്ലാ ഭാരവാഹികളെയും സ്ഥാനത്തു നിന്നും അയോഗ്യരാക്കികൊണ്ടുള്ള കോടതിനടപടി വന്നിട്ടുള്ളത്.

കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംഘടനയാണ് എസ് എൻ ഡി പി യോഗം. കമ്പനി നിയമപ്രകാരം ഡയറക്ടർമാരായ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെയുള്ള കമ്പനി ഡറക്ടർമാർക്ക് ഡയറക്ടറ്റേഴ്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ അക്കൗണ്ട് (DIN) നിർബന്ധമാണ്. എന്നാൽ ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലായെന്നാണ് ഇപ്പോൾ കോടതി കണ്ടെത്തിയിരിക്കുന്നത്, ഇതിനെത്തുടർന്നാണ് കമ്പനീസ് ആക്ട് 164/2 പ്രകാരം വെള്ളാപ്പള്ളിയടക്കമുള്ളവരെ അയോഗ്യരാക്കിക്കൊണ്ട് കോടതി ഉത്തരവ് വന്നിട്ടുള്ളത്.

കമ്പനി വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിലും വലിയ അലംഭാവമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് കോടതി കണ്ടെത്തിയിട്ടുള്ളത്. തുടർച്ചയായി 3 വർഷം ഇത്തരത്തിൽ കമ്പനി ഭരണസമിതിയുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടുണ്ടെന്നും ഇത് കമ്പനി ആക്ടിന്റെ ലംഘനമാണ് എന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.