“രണ്ടു കരകൾ തമ്മിൽ കൈകോർക്കുമ്പോൾ മാറുന്നത് ദൂരമല്ല, ഒരു ജനതയുടെ ജീവിതമാണ്, ഇന്നലെവരെ പെരുമ്പളവും ഒരൊറ്റപ്പെട്ട തുരുത്തായിരുന്നു..അസുഖം വന്നാൽ ആശുപത്രിയിലെത്താൻ വൈകുമെന്ന ആകുലതകൾ, സമയത്തിന് ജോലിക്കു പോകാൻ കഴിയാത്ത വേവലാതികൾ..ഒരു വിവാഹാലോചന വന്നാൽ പോലും “അക്കരെ” എന്ന ദൂരം വില്ലനായ നിമിഷങ്ങൾ…
ആ കാത്തിരിപ്പുകൾക്കും അവഗണനകൾക്കുമിപ്പോൾ അറുതിയാവുന്നു…എന്റെ നാട് ചെമ്പിന്റെ അക്കരെയായിരുന്നു..അരൂക്കുറ്റിയും വടുതലയും പെരുമ്പളവുമൊക്കെ…ഇപ്പൊ അവയെല്ലാം ഒരു നാടായി… സാധാരണക്കാരന്റെ സങ്കടങ്ങൾക്കു പരിഹാരമുണ്ടാക്കുന്നതാണ് യഥാർത്ഥ വികസനമെന്ന് ഞാൻ വിശ്വസിക്കുന്നു. ആ പാലത്തിന്റെ ആർച്ചുകളിലെ നിറങ്ങൾപോലെ ഇനി പെരുമ്പളത്തുകാരുടെ ജീവിതത്തിലും മഴവില്ലഴക് വിരിയട്ടെ, കെട്ടിനിന്ന ജീവിതം ഇനി ഒഴുകിത്തുടങ്ങും, പുതിയ വേഗത്തിൽ, പുത്തൻ നിറങ്ങളോടെ, എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ!



