എല്ലാ സ്ത്രീകളുടേയും ഉള്ളിൽ അന്തർലീനമായിട്ടുള്ള കഴിവിനെ പ്രോജ്ജ്വലിപ്പിച്ചുകൊണ്ട് അവരെ സമൂഹമാറ്റത്തിന്റെ വക്താക്കളാക്കുവാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ‘ഹീറോസ്’ സംരംഭത്തിന് നിതാ അംബാനി തുടക്കമിട്ടു. വിദ്യാഭ്യാസം, ആരോഗ്യം, കായികം, ഗ്രാമീണഉന്നമനം, കല, സംസ്കാരം എന്നിങ്ങനെ വിവിധ മേഖലകളിലെ സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യം.
1911 ൽ ആരംഭിച്ച അന്താരാഷ്ട്ര വനിതാദിനാചരണത്തിന്റെ 115-ആമത് വാർഷികമായിരുന്ന ഇക്കഴിഞ്ഞ മാർച്ച് 8 ന് വനിതാദിനത്തോടനുബന്ധിച്ചായിരുന്നു റിലയൻസ് ഫൗണ്ടേഷൻ അധ്യക്ഷ കൂടിയായ നിതാ അംബാനി തന്റെ സ്വപ്നപദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.
വിദ്യാഭ്യാസം കായികം ആരോഗ്യരംഗം സാമൂഹികവികസനം തുടങ്ങിയ വിവിധ മേഖലകളിൽ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ട് നിതാ അംബാനി ദീർഘനാളായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ പ്രതിഫലനം കൂടിയാണ് ഈ പദ്ധതി.
“Har Nari Hero Hai” “ഓരോ സ്ത്രീയും ഒരു ഹീറോയാണ്”എന്ന ശക്തമായ മുദ്രാവാക്യം ഉൾക്കൊണ്ടുകൊണ്ട് തന്റെ ഉള്ളിലുള്ള ഹീറോയെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നേറുവാൻ ഓരോ സ്ത്രീകളേയും പ്രചോദിപ്പിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം.
‘ഹീറോസ് ‘ സംരംഭം ഉദ്ഘാടനവേദിയിലെ നിതാ അംബാനിയുടെ വസ്ത്രധാരണവും ശ്രദ്ധിക്കപ്പെട്ടു, ഇന്ത്യൻ കരകൗശല വൈദഗ്ധ്യത്തേയും പാരമ്പര്യത്തേയും ആഘോഷിക്കുന്ന തരത്തിലുള്ള നെയ്തെടുത്ത ബനാറസി സാരി ധരിച്ചായിരുന്നു അവർ ചടങ്ങിൽ പങ്കെടുത്തത്.



