Advt 1
Health Kerala Politics

ആരോഗ്യ മന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കി യൂത്ത് കോൺഗ്രസ്

വണ്ടാനം മെഡിക്കൽ കോളേജിലെ ഗുരുതര ചികിത്സാ പിഴവിന്റെ പേരിൽ ആരോഗ്യ മന്ത്രിയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ്സിന്റെ ശക്തമായ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്തുമായി എത്തുകയും പോലീസിനെ മറികടന്നുകൊണ്ട് വീടിന്റെ വാതിലിൽ റീത്ത് വയ്ക്കുകയായിരുന്നു.

അഞ്ചുവർഷം മുമ്പ് 2021- ൽ വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് നടന്ന ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയിൽ നടന്ന പിഴവ് അടുത്തിടെ വൻവിവാദമായിരുന്നു.

സർജറി ഉപകരണമായ ആർട്ടറി ഫോർസെപ്സ് അന്ന് ഓപ്പറേഷനിടയിൽ അബദ്ധത്തിൽ യുവതിയുടെ വയറ്റിൽ കുടുങ്ങുകയായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ വേദനനയും രക്തസ്രാവവും ഉണ്ടായതിനെ തുടർന്ന് ഈയടുത്തു നടന്ന ഇമേജിങ് പരിശോധനയിലാണ് വയറ്റിൽ കുടുങ്ങിയ കത്രികകയെ കുറിച്ചറിയുന്നത്.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.