നയതന്ത്ര സന്തുലന ശ്രമങ്ങളുടെ ഭാഗമായി യുക്രെയിൻ പ്രസിഡണ്ട് സെലൻസ്കിയെയും ഇന്ത്യയിലേക്ക് ക്ഷണിക്കുവാൻ നീക്കമാരംഭിച്ചു. നിലവിലെ റഷ്യ-യുക്രെയിൻ സംഘർഷ പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ നയതന്ത്രനീക്കം.
2026 ജനുവരിയോടെ യുക്രെയിൻ പ്രസിഡന്റിന്റെ സന്ദർശനം സാധ്യമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.സെലൻസ്കിയുടെ ഇന്ത്യാ സന്ദർശന വേളയിൽ ട്രംപിന്റെ റഷ്യ യുക്രെയിൻ സമാധാനപദ്ധതി ,യുക്രെയിനിലെ മറ്റ് ആഭ്യന്തര പ്രശ്നങ്ങൾ എന്നിവ നിർണായക ഘടകങ്ങളായേക്കും.
റഷ്യയുടെ എണ്ണ നീക്കങ്ങൾക്ക് കടൽവിലക്ക് ഏർപ്പെടുത്തുവാനുള്ള ശ്രമങ്ങൾ യൂറോപ്യൻ യൂണിയനും ജി സെവൻ രാജ്യങ്ങളും നടത്തുന്നതായി സൂചനയുണ്ട്. ഈ സാഹചര്യത്തിൽ സെലൻസ്കിയുടെ ഇന്ത്യാ സന്ദർശനം ഇന്ത്യയ്ക്ക് വളരെ നിർണായകമാണ്.



