Advt 1
Kerala Politics Top News

കേരളത്തിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 9 ലക്ഷം ആൾക്കാർ പുറത്തായി!

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിനു മുന്നോടിയായി സമഗ്ര വോട്ടർ പരിഷ്‌ക്കരണ നടപടികൾ (എസ് ഐ ആർ) പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക തെരെഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2025 ഒക്ടോബറിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിലുണ്ടായിരുന്നത് 2.7 കോടി വോട്ടർമാരായിരുന്നു, ഇതിൽനിന്നും 9 ലക്ഷത്തോളം ആൾക്കാർ അന്തിമ പട്ടികയിൽ പുറത്തായിട്ടുണ്ട്.

2,69,53,644 വോട്ടര്‍മാരാണ് എസ് ഐ ആർ ഹിയറിങ് നടപടികൾ പൂർത്തിയാക്കി ഇന്ന് പ്രസിദ്ധീകരിച്ച അന്തിമ ലിസ്റ്റിലുള്ളത്.

1,31,26,048 പുരുഷന്മാർ

1,38,27,319 സ്ത്രീകൾ

277- ട്രാൻസ്ജെൻഡർ

പ്രവാസി വോട്ടര്‍മാര്‍-2,23,558

സര്‍വീസ് വോട്ടര്‍മാര്‍ – 54,110

എന്നിങ്ങനെയാണ് പുതുക്കിയ അന്തിമ പട്ടികയിലുള്ളത്

4,24,518 പേർ 18-19 പ്രായപരിധിയിലുള്ളവരാണ്. 85 വയസ്സുകഴിഞ്ഞ 2,04,608 പേർ പുതുക്കിയ അന്തിമ ലിസ്റ്റിലുണ്ട്.

അന്തിമ വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടിട്ടുണ്ടോയെന്നറിയുവാനായി സന്ദർശിക്കുക. https://electoralsearch.eci.gov.in/

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.