Advt 1
Kerala Top News US News

ഫിലഡല്‍ഫിയ: ഓര്‍മ്മ ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിൽ , ‘അമേരിക്ക 250’ വാര്‍ഷികാഘോഷങ്ങള്‍…

ഫിലഡല്‍ഫിയ: ഓര്‍മ്മ (ഓവര്‍സീസ് റസിഡന്ററ്റ് മലയാളീസ് അസോസിയേഷന്‍) ഇന്റര്‍നാഷണലിന്റെ നേതൃത്വത്തിൽ , ‘അമേരിക്ക 250’ വാര്‍ഷികാഘോഷങ്ങള്‍, മഹത്തായ അമേരിക്കൻ ഐക്യനാടുകളുടെ, സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ, 250-ാം വാർഷികാഘോഷം, രാജ്യവ്യാപകമായി കൊണ്ടാടുകയാണ്.

ഓർമ ഇന്റർനാഷനൽ സെലിബ്രേഷൻ കൗൺസിലാണ് ആഘോഷങ്ങളുടെ ഏകോപനം നിർവഹിക്കുന്നത് .

അമേരിക്കയിലെ വിവിധ ഭാരത സംസ്കൃതീ സംഘടനകളെ ഏകോപിപ്പിച്ചാണ് ആഘോഷങ്ങൾ ചിട്ടപ്പെടുത്തിയിട്ടുള്ളത് . 2026 ഓഗസ്റ്റ് 15ന് ഫിലഡൽഫിയയിൽ നടക്കുന്ന ഗ്രാന്റ് ഫിനാലെയോടെ ആഘോഷങ്ങൾക്കു സമാപനമാകും.

‘അമേരിക്ക 250: ലെഡ് ബൈ ഓർമ ഇന്റർനാഷനലിന്റെ’ ഡയറക്ടർമാർ ഡോ. എം വി പിള്ള (ഡാലസ്), തമ്പി ആന്റണി (സാൻ ഫ്രാൻസിസ്കോ), മാധവൻ ബി നായർ ( ന്യൂജഴ്സി), ജെ മാത്യൂസ് (ന്യൂയോർക്ക്), പോൾ കറുകപ്പിള്ളി (ന്യൂയോർക്ക്), ജോർജ് മാത്യൂ (ഫിലഡൽഫിയ), ദിലീപ് വർഗീസ് ( ന്യൂജഴ്സി) ( ന്യൂജഴ്സി) എന്നിവരാണ്.

അമേരിക്കൻ ദേശീയതയിൽ ഇന്ത്യൻ പ്രവാസികളുടെ ഗുണപരമായ സംഭാവനകളെ,വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ അരങ്ങുകളിലൂടെ ശ്രദ്ധേയരായ പ്രവാസിമലയാളികളുടെ നേട്ടങ്ങളെയൊക്കെ ആഘോഷങ്ങളുടെ ഭാഗമായി ഉയർത്തിക്കാട്ടും.

കലാ സന്ധ്യയും അവാർഡ് നിശയും ഫിനാലെയിൽ അരങ്ങേറും.

രാഷ്ട്രീയ ഭരണ സാരഥികൾ, സാമൂഹിക സംഘടനാ പ്രവർത്തകർ, ആത്മീയ പ്രചോദകർ, വിദ്യാഭ്യാസ- വിദഗ്ധർ, കലാകാരന്മാർ, എഴുത്തുകാർ, സിനിമാ കലാകാരന്മാർ, കായിക താരങ്ങൾ, ശാസ്ത്രജ്ഞർ, ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ, നഴ്‌സുമാർ, അധ്യാപകർ, ഡോക്ടർമാർ, ബിസിനസുകാർ, പത്രപ്രവർത്തകർ എന്നിങ്ങനെ വിവിധ മേഘലകളിൽനിന്നുമുള്ള അമേരിക്കൻ മലയാളികളേയും അവർ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിപാടികൾ ക്രമപ്പെടുത്തുക.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.