Advt 1
India Politics Top News

കോൺഗ്രസിന്റെ വോട്ടുചോരി പ്രചാരണത്തിനെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല.

വോട്ടുചോരി പ്രചാരണവുമായി ഇൻഡ്യ സഖ്യത്തിന് ഒരു ബന്ധവുമില്ലെന്നും എല്ലാ പാർട്ടികൾക്കും അവരുടെ അജണ്ട തെരഞ്ഞെടുക്കാൻ അവകാശമുണ്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഉമർ അബ്ദുല്ല.

നാഷണല്‍ കോണ്‍ഫറന്‍സ്, ഇന്ത്യാ സഖ്യത്തിലെ ഒരു കക്ഷികൂടിയാണ്.

വോട്ടുചോരി കാമ്പയിന്റെ ഭാഗമായി ‘വോട്ട് ചോര്‍ ഗഡ്ഡി ഛോഡ്’ എന്ന പേരില്‍
ബിജെപിയെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും വിമര്‍ശിച്ചുകൊണ്ട് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഡല്‍ഹിയില്‍ മെഗാ റാലി സംഘടിപ്പിച്ചിരുന്നു.

കോൺഗ്രസിന്റെ ഡൽഹി റാലിയ്ക്കു പിന്നാലെയാണ് ഉമർ അബ്ദുല്ലയുടെ പ്രതികരണമുണ്ടായത്.

തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ചുകൊണ്ട് ബി.ജെ.പി വോട്ടെടുപ്പ് പ്രക്രിയ അട്ടിമറിക്കുകയാണെന്നായിരുന്നു വോട്ടുചോരി കാമ്പയിന്റെ ഭാഗമായി കോൺഗ്രസ് ആരോപിച്ചുകൊണ്ടിരുന്നത്

ബി.ജെ.പിയും തെരഞ്ഞെടുപ്പ് കമീഷനും കോൺഗ്രസിന്റെ ആരോപണങ്ങൾ ആവർത്തിച്ചു നിഷേധിച്ചിച്ചിരുന്നു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.