ഉടനടി സ്വർണവില പവന് ലക്ഷം കടന്നേക്കുമെന്നു കരുതിയെങ്കിലും അതിനല്പംകൂടി സമയമെടുത്തേക്കുമെന്നു സൂചന.
രാജ്യാന്തര വില കുറഞ്ഞതിന് ആനുപാതികമായിട്ടാണ് കേരളത്തിലെ സ്വർണവിലയിലും ഇടിവുണ്ടായത്. ഡോളറിനെതിരെ ഇന്ത്യൻ രൂപ രാവിലെ ചരിത്രത്തിലെ ഏറ്റവും മോശം മൂല്യത്തിലേക്ക് വീണിട്ടും സ്വർണവില കുറയുകയാണുണ്ടായത്.
ഇന്നലെ, കേരളത്തിൽ പവൻ വില 99,280 രൂപയെന്ന സർവകാല റെക്കോർഡിലെത്തിയിരുന്നെകിലും ഇന്നു 1,120 രൂപ ഇടിഞ്ഞ് 98,160 രൂപയിലെത്തി.



