Advt 1
Crime Kerala Top Trending

നടിയെ ആക്രമിച്ച കേസ് : 6 പ്രതികൾക്കും 20 വർഷം വീതം കഠിന തടവ്.

നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതികൾക്കുള്ള ശിക്ഷാവിധി ഇന്ന് പ്രഖ്യാപിച്ചു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി.എം.വർഗീസ്സാണ് പൾസർ സുനി ഉൾപ്പെടെയുള്ള കേസിലെ 1 മുതൽ 6 വരെയുള്ള പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിച്ചത്.

20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് എല്ലാ പ്രതികൾക്കും കോടതി വിധിച്ചത്.

പൾസർ സുനി എന്നറിയപ്പെടുന്ന ഒന്നാം പ്രതി എൻ.എസ്.സുനിൽ,രണ്ടാം പ്രതി മാർട്ടിൻ ആന്റണി, മൂന്നാം പ്രതി ബി.മണികണ്ഠൻ,നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.