Advt 1
India Politics Top News US News

C5 എന്നപേരിൽ പുതിയ പവർഗ്രൂപ്പ് രൂപവത്കരിക്കുന്നതിന് ട്രംപ് ഒരുങ്ങുന്നതായി സൂചന….

കോർ ഫൈവ് അഥവാ C5 എന്നപേരിൽ പുതിയ പവർഗ്രൂപ്പ് രൂപവത്കരിക്കുന്നതിന് ട്രംപ് ഒരുങ്ങുന്നതായി സൂചന.

കോർ ഫൈവ് അഥവാ C5 എന്നപേരിൽ ലോകശക്തികൾ ഉൾപ്പെടുന്ന പുതിയ സഖ്യം രൂപവത്കരിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒരുങ്ങുന്നതായി സൂചന.

നിലവിലുള്ള യൂറോപ്പ് കേന്ദ്രീകൃതമായ പരമ്പതാഗത G7 ശക്തികൾക്കതീതമായി യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ജപ്പാൻ എന്നീ രാഷ്ട്രങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് പുതിയൊരു അധികാര ലോകക്രമം വിഭാവനം ചെയ്യുവാനുള്ള നീക്കങ്ങൾ വാഷിംഗ്ടണിലെ അധികാര ഇടനാഴികളില്‍ ഒരുങ്ങുന്നതായി പൊളിറ്റിക്കോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ പവർഗ്രൂപ്പ് സൃഷ്ടിക്കുന്നതിലൂടെ പടിഞ്ഞാറൻ ഐക്യത്തെയും നാറ്റോയുടെ ഭദ്രതയെയും ദുർബലപ്പെടുത്തുകയും റഷ്യയെ യൂറോപ്പിന് മുകളിൽ ഉയർത്തുന്നതിലൂടെയും ശക്തരായ രാഷ്ട്രങ്ങൾക്ക് അംഗീകാരം നൽകുന്ന നീക്കമായി ഇതിനെ യുഎസ് സഖ്യകക്ഷികൾ കാണുന്നു. യൂറോപ്പ് കേന്ദ്രീകൃതമായ G7 ശക്തികളെ പുതിയ പവർഗ്രൂപ്പ് C5 കടത്തിവെട്ടുമെന്നാണ് സൂചന.

യൂറോപ്യന്‍ സഖ്യങ്ങളെ ദീര്‍ഘകാലമായി ആശ്രയിക്കുന്ന പതിവിൽ നിന്നും മാറി ഉയര്‍ന്നുവരുന്ന ശക്തികളുമായുള്ള കൂടുതല്‍ സഹകരിച്ചു പ്രവർത്തിക്കുകയെന്ന യുഎസ് -ൻറെ മുൻഗണനാമാറ്റത്തെക്കൂടി ഇതുസൂചിപ്പിക്കുന്നുണ്ടെന്നാണു വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.