Advt 1
India Top Trending US News

ട്രംപ് ഗോൾഡ് കാർഡ് വിസ പദ്ധതി നിലവിൽ വന്നു. അടുത്തത് ട്രംപ് പ്ലാറ്റിനം കാർഡ്….

സമ്പന്നരെയും ഉയർന്ന വൈദഗ്ധ്യമുള്ള വിദേശ പൗരന്മാരെയും യുഎസിലേക്ക് ആകർഷിക്കാനനുദ്ദേശിച്ചുകൊണ്ടുള്ള പുതിയ ട്രംപ് ഗോൾഡ് കാർഡ് വിസ പദ്ധതി യുഎസ്സിൽ പ്രാബല്യത്തിലായി.

10 ലക്ഷം ഡോളർ (ഏകദേശം 9,02,52,789 ഇന്ത്യൻ രൂപ) നൽകുന്ന വ്യക്തികൾക്കും 20 ലക്ഷം ഡോളർ നൽകുന്ന കോർപറേറ്റുകൾക്കും ഈ പുതിയ ഗോൾഡ് കാർഡ് വിസ പദ്ധതിപ്രകാരം യുഎസിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാവുന്നതാണ്.

യുഎസിൽ അതിവേഗം സ്ഥിരതാമസം ആഗ്രഹിക്കുന്ന സമ്പന്നരായ വിദേശികളെ പ്രോഗ്രാം വഴി അമേരിക്കയ്ക്ക് ആകർഷിച്ചുകൊണ്ട് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കാനാവുമെന്നാണ് യു എസ് ഭരണകൂടം പ്രതീക്ഷിക്കുന്നത്.

അമേരിക്കൻ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കുന്നതിനിടയിലും, അമേരിക്കൻ സമ്പദ്‍വ്യവസ്ഥയ്ക്ക് ഗുണകരമാകുന്ന കുടിയേറ്റക്കാരെ രാജ്യം എങ്ങനെ സ്വീകരിക്കുമെന്നതിൻ്റെ ഉദാഹരണമാണ് പുതിയ ഗോൾഡ് കാർഡ് പദ്ധതി.

അമേരിക്കയിലേക്ക് വരുന്നവരെ അവരുടെ സാമ്പത്തിക സംഭാവനകൾ പരിഗണിച്ച് രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയ്ക്ക് സഹായകമാകുന്ന കുടിയേറ്റക്കാരെ മാത്രം സ്വാഗതം ചെയ്യണമെന്നാണ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്നിക്ക് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.

ഒരു ഗോൾഡ് കാർഡ് വിസയിലൂടെ ഒരു മില്യൺ ഡോളർ എന്നകണക്കിൽ പ്രതിവർഷം 10,000 ഗോൾഡ് കാർഡുകൾ വിതരണം ചെയ്തുകൊണ്ട്, 10 വർഷംകൊണ്ട് 100 ബില്യൺ ഡോളർ വരെ സമാഹരിക്കാൻ സാധിക്കുമെന്ന് സിബിഎസ് ന്യൂസ് സാമ്പത്തിക വിദഗ്ധരെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തിരുന്നു.

അപേക്ഷ സമർപ്പിക്കുന്നതിനായി trumpcard.gov എന്ന വിസ വെബ്സൈറ്റും തുറന്നിട്ടുണ്ട്.

15,000 ഡോളർ ഡിഎച്ച്എസ് പ്രോസസ്സിങ് ഫീ അടച്ച് അംഗീകാരം നേടിയതിന് ശേഷം ഒരു ഒരു മില്യൺ ഡോളർ സംഭാവന നൽകിയാൽ റെക്കോർഡ് സമയത്തിനുള്ളിൽ യുഎസിൽ സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്നതാണ്.

ട്രംപ് പ്ലാറ്റിനം കാർഡ്ഡും ട്രംപ് ഉടൻ അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. 15,000 ഡോളർ ഡിഎച്ച്എസ് പ്രോസസ്സിങ് ഫീയും 5 മില്യൺ ഡോളർ (അൻപത് കോടിരൂപ) നിക്ഷേപത്തുകസംഭാവനയും നൽകി കാർഡ് ലഭിച്ചുകഴിഞ്ഞാൽ കാർഡുടമകൾക്ക് യുഎസിൽ വർഷത്തിൽ 270 ദിവസം വരെ താമസിക്കാം. കൂടാതെ, യുഎസ് ഇതര വരുമാനത്തിന് നികുതി നൽകേണ്ടതുമില്ല.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.