Advt 1
Agriculture Business Health

വ്‌ളാഡിമിർ പുട്ടിനുവേണ്ടിയൊരുക്കിയ വിരുന്നിൽ മുരിങ്ങസൂപ്പ് മുഖ്യ താരമായി!

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒരുക്കിയ വിരുന്നുകളിൽ മുരിങ്ങ സൂപ്പ് മുഖ്യവിഭവമായി ഇടം നേടി.

തലമുറകളായി ഇന്ത്യയുടെ പരമ്പരാഗത ഭക്ഷണത്തിലെ ഒരു പ്രധാന വിഭവമാണ് മുരിങ്ങ.

ലോകത്തിലെ ഏറ്റവും വലിയ മുരിങ്ങ ഉല്പാദന രാജ്യമാണ് ഇന്ത്യ. മുരിങ്ങയ്ക്കും
മുരിങ്ങയുല്പന്നങ്ങൾക്കുമുള്ള ആഗോള ഡിമാൻഡിന്റെ ഏകദേശം 80% ഡിമാന്റ് നികത്തപ്പെടുന്നത് നമ്മുടെ രാജ്യത്തുനിന്നുമുള്ള കയറ്റുമതിയിലൂടെയാണ്.

2022-ൽ ഇന്ത്യ ഏകദേശം 10,060 മെട്രിക് ടൺ മുരിങ്ങപ്പൊടി ഇന്ത്യ കയറ്റുമതി ചെയ്തതായാണ് കണക്ക്.

2024ൽ ഏകദേശം 90 ലക്ഷം യുഎസ് ഡോളറിന്റെ അതായത് ഏകദേശം 8087.87 കോടി രൂപയുടെ മുരിങ്ങപ്പൊടിയാണ് ഇവിടെനിന്നും കയറ്റുമതി ചെയ്തത്. കോയമ്പത്തൂരിൽ നടന്ന കാർഷിക ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുരിങ്ങയുടെ സാധ്യതകളെക്കുറിച്ച് പറഞ്ഞതിന് പിന്നാലെയാണ് പുട്ടിനൊരുക്കിയ വിരുന്നിലും മുരിങ്ങ സൂപ്പർ താരമായത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.