Advt 1
Business India Technology

ഇന്ത്യയിൽ 1.5 ലക്ഷം കോടി നിക്ഷേപം നടത്തുമെന്ന് മൈക്രോസോഫ്റ്റ് CEO സത്യ നാദെല്ല.

നിർമ്മിത ബുദ്ധി വികസനത്തിനായി ഇന്ത്യയിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി ഒന്നരലക്ഷം കോടി രൂപ (17.5 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല.

മൈക്രോസോഫ്റ്റ് കമ്പനിയുടെ ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപമായി ഇത് മാറും.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രഖ്യാപനം. മൈക്രോസോഫ്റ്റ് മേധാവിയുമായുള്ള ചർച്ച ഫലപ്രദമായിരുന്നുവെന്നും ഏഷ്യയിലെ ഏറ്റവും വലിയ നിക്ഷേപം നടത്തുവാൻ ഇന്ത്യയെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും നരേന്ദ്രമോദി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

നാലു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ മൈക്രോസോഫ്റ്റ് മേധാവി ഡൽഹിക്ക് ശേഷം ബാംഗ്ലൂരും മുംബൈയും സന്ദർശിക്കും. കമ്പനിയുടെ ഇന്ത്യൻ സാന്നിധ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.