ഭജൻസ് ക്ലബ്ബിങ് തരംഗം പടരുന്ന ഇന്ത്യയിൽ ലൈവ് ബാന്‍ഡ് ഗിഗ്‌സിനേക്കാളും ഡിജെ പാര്‍ട്ടികളേക്കാളും ഭജൻസിനോട് പുതുതലമുറക്ക് താല്പര്യം കൂടുന്നതായി റിപ്പോർട്ട്.പല ഭജൻസ് വിഡിയോസും ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആണ്.
കഫേസിലും കമ്യൂണിറ്റി ഹാള്‍സിലുമൊക്കെ പുതുതലമുറ ഒത്തുചേർന്ന് താളംപിടിച്ചു നൃത്തംവയ്ക്കുന്നത് ട്രെൻഡിങ് വീഡിയോകളിൽ കാണുവാൻ കഴിയും. മ്യൂസിക് ജാമ്മിങ് സെഷൻ പോലെ പാടുകയോ അല്ലെങ്കിൽ പ്ലേ ചെയ്യുകയോ ചെയ്യുന്ന ഭജൻസിനൊപ്പം ചുവടുവയ്ക്കുകയാണ് യുവത്വം.
തമിഴ്നാട്ടിലും കർണാടകയിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും സാമ്പ്രദായിക ഭജന എന്നത് വളരെ ജനകീയമാണ്.എന്നാൽ മലയാളികളെ സംബന്ധിച്ചിടത്തോളം സാമ്പ്രദായിക ഭജന അത്രത്തോളം പോപ്പുലർ ആയിരുന്നില്ല.എന്നാൽ Covid കാലത്തോടെ കാര്യങ്ങൾ മാറിത്തുടങ്ങിയിരുന്നു.
ലോക്ക് ഡൗൺ കാലയളവിലാണ് സംഗീതാസ്വാദകരുടെ മനസ്സിൽ ‘നന്ദഗോവിന്ദം ഭജൻസ്’ ഇടം പിടിക്കുന്നത്. സാമ്പ്രദായിക ഭജൻ അവതരണ രീതിയിൽനിന്നും വ്യത്യസ്തമായി, പുതുമകളോടെ ചലച്ചിത്ര ഗാനങ്ങൾ അതിന്റെ തനിമ ചോരാതെ ഭജൻ ഗാലാപന ശൈലിയിലേക്ക് ഒരുക്കിയവതരിപ്പിച്ചുകൊണ്ടാണ് ഇവർ ജനശ്രദ്ധ നേടിയത്.
ഹൃദയത്തിൻ്റെ ഭാഷയിൽ,വളരെ വൈകാരികമായി ഓഡിയൻസുമായി കമ്മ്യൂണിക്കേറ്റ് ചെയ്തുകൊണ്ടാണ് നന്ദഗോവിന്ദം ഭജൻസ്സിന്റെ ഓരോ പ്രോഗ്രാമുകളും നടത്താറുള്ളത്.
25 വർഷമായി കേരളത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ‘നന്ദഗോവിന്ദം ഭജൻസ്’ വലിയ അംഗീകാരവും ജനശ്രദ്ധയും നേടിയെടുക്കുന്നത് കൊവിഡ് കാലഘട്ടത്തിലാണ്.
സോഷ്യൽ മീഡിയയിലൂടെ ലൈവ് സെഷൻസ് ചെയ്തുതുടങ്ങിയ ആ സമയത്താണ് മനോഹരി രാധേ രാധേ… എന്ന പാട്ട് ‘നന്ദഗോവിന്ദം ഭജൻസ്’ അപ്‌ലോഡ് ചെയ്യുന്നത്. ആ ഗാനം ടീമിൻ്റെ തലവര തന്നെ മാറ്റിവരച്ചു അതുവരെ ഉണ്ടായിരുന്ന ഹൈപ്പ് പതിന്മടങ്ങാക്കി.
പിന്നീട് തുടർച്ചയായി ഇറങ്ങിക്കൊണ്ടിരുന്ന വീഡിയോകൾ എല്ലാം വൈറൽ വൈറലാവുകയായിരുന്നു.
2000-ൽ കോട്ടയത്തു ഒരു ചെറിയ ഭജനസംഘമായാണ് രാജേന്ദ്ര പണിക്കർ നന്ദഗോവിന്ദം ഭജൻസ്സിന്റെ തുടക്കം കുറിക്കുന്നത്. 2014-ൽ നന്ദഗോവിന്ദം യു. എ. ഇ.യിൽ സാന്നിധ്യം സ്ഥാപിച്ചു.
2018-ൽ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി.
പിന്നീട്, Zee TV സരിഗമപ ഗ്രാൻഡ് ഫിനാലെ, മനോരമ കിടിലം, മഴവിൽ മ്യൂസിക് അവാർഡ്സ് 2024 എന്നിവ ഉൾപ്പെടെയുള്ള പോപ്പുലർ വേദികളിലെ പ്രകടനങ്ങൾ, ഇവരെ മുൻനിര ഭജനസംഘമായി മാറ്റുകയായിരുന്നു.
ഇപ്പോൾ Bhajan Connect എന്ന പ്ലാറ്റ്ഫോമിലൂടെ, ഒരു ആഗോള ഭജന സമൂഹം രൂപപ്പെടുത്താനുള്ള പുതിയ ദൗത്യത്തിലേക്ക് കടക്കുകയാണ് നന്ദഗോവിന്ദം ടീം.
നിലവിൽ ഇന്ത്യ, യു. എ. ഇ, കാനഡ എന്നിവടങ്ങളിൽ സജീവമായ നന്ദഗോവിന്ദം ടീം, ഭജൻസിലൂടെ ഹൃദയങ്ങളെ കണക്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെ യാത്ര തുടരുകയാണ്.



