Advt 1
Agriculture India Politics Top News

ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; ഇനിമുതൽ ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന’.

ന്യൂഡൽഹി: മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റി ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന’ എന്നാക്കും.

പേരുമാറ്റം സംബന്ധിച്ച പുതിയ ബില്ലിനു കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

2005-ൽ ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് UPA സർക്കാരായിരുന്നു.

തൊഴിൽ ദിനങ്ങൾ 100 ൽ നിന്നും 125 ആയി വർധിപ്പിക്കുമെന്നും കുറഞ്ഞ ദിവസക്കൂലി 240 രൂപയായി ഉയർത്തുമെന്നുമാണ് അധികൃതർ പറയുന്നത്.1.51 ലക്ഷം കോടി രൂപ പദ്ധതിക്കായി നീക്കിവയ്ക്കുകയും ചെയ്യും.

എംജിഎൻആർഇജിഎ എന്നും എൻആർഇജിഎ എന്നും നിലവിൽ ഇംഗ്ലീഷിലായിരുന്ന പ്രോഗ്രാമിന്റെ പേര് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്. 

പേരുമാറ്റം സംബന്ധിച്ച പുതിയ ബിൽ ഈ സമ്മേളനകാലത്തുതന്നെ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്നുമുള്ള സൂചന.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.