തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്ന് 7 ജില്ലകളിൽ വോട്ടെടുപ്പ് നടന്നു.
70.28% പോളിംഗ് രേഖപ്പെടുത്തി. പോളിംഗ് ശതമാനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയത് എറണാകുളത്താണ് (73.96%). കുറവ് പത്തനംതിട്ടയിലും (66.35%), തിരുവനന്തപുരം (66.53) ശതമാനം,കൊല്ലം (69.0 8%), കോട്ടയം (70.33%), ഇടുക്കി (70.98%) ആലപ്പുഴ (73.32%). ഡിസംബർ 11നാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് സമാപിച്ചിരുന്നു.
വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഡിസംബർ 13നാണ്.



