കൃത്രിമബുദ്ധി(AI)പരമ്പരാഗത പരമ്പരാഗത കോളേജ് ബിരുദങ്ങളെയും നിരവധി ഉന്നത തൊഴിലുകളെയും കാലഹരണപ്പെടുത്തുമെന്ന്പ്രമുഖ സാങ്കേതിക നിക്ഷേപകൻ വിനോദ് ഖോസ്‌ല.
മുൻനിര സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ മികച്ച വിദ്യാഭ്യാസം എഐ ട്യൂട്ടർമാർക്ക് സൗജന്യമായി നൽകുവാൻ കഴിയുമെന്നും ഔപചാരിക വിദ്യാഭ്യാസത്തിന് ഏറ്റവും മികച്ച കാര്യക്ഷമതയുള്ള ഒരു ബദൽ സംവിധാനം നിർമ്മിച്ചുകൊണ്ട് നിർമ്മിതബുദ്ധി പരമ്പരാഗത ബിരുദങ്ങളെയും മനുഷ്യഗേറ്റ് കീപ്പർമാരെയും കാലഹരണപ്പെടുത്തുമെന്നും നിഖിൽ കാമത്തുമായുള്ള പോഡ്കാസ്റ്റ് സംഭാഷണത്തിൽ അദ്ദേഹം വിവരിച്ചു.
നിയമം,വൈദ്യശാസ്ത്രം,ധനകാര്യം തുടങ്ങിയ മേഖലകളിൽ നിർമ്മിത ബുദ്ധി പരിവർത്തനങ്ങൾ സൃഷ്ടിക്കും.
പണച്ചെലവുകളുടെയും ഭൂമിശാസ്ത്രപരമായ തടസ്സങ്ങളെയും നീക്കം ചെയ്തുകൊണ്ട് സാർവത്രികമായി വിദ്യാഭ്യാസം തങ്ങളുടെ ആവശ്യാനുസരണം ലഭ്യമാക്കുന്ന സ്ഥിതി കൃത്രിമ ബുദ്ധിയിലൂടെ കൈവരിക്കും.
ലക്ഷക്കണക്കിനാളുകൾക്ക് ഉയർന്ന നിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം എഐ യിലൂടെ എങ്ങനെ സാധ്യമാകും എന്നതിന് ഉദാഹരണമായി ck-12 എന്ന വിദ്യാഭ്യാസ- സാങ്കേതിക പ്ലാറ്റ്ഫോമിനെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. നിയമം,ധനകാര്യം, ആരോഗ്യ സംരക്ഷണം തുടങ്ങിയ മേഖലകളിൽ ഭാവിയിൽ കൃത്രിമ ബുദ്ധിയുടെ സ്വാധീനം വർദ്ധിക്കുമെന്നും നിയമ-സാമ്പത്തിക മാർഗ്ഗനിർദ്ദേശങ്ങളും സേവനങ്ങളും സൗജന്യമായി നൽകുക വഴി അതാത് മേഖലകളിൽ കൂടുതൽ മാറ്റങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക പുരോഗതികൾ സാമൂഹിക പരിവർത്തനത്തിനുള്ള ഉപകരണങ്ങളായി മാറും
ജോലികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനപ്പുറം അറിവുകൾ കൂടുതൽ ജനകീയമാക്കി ബിരുദങ്ങളും ക്രെഡെൻഷ്യൽ സംവിധാനങ്ങളും അപ്രസക്തമാക്കിക്കൊണ്ട് പരമ്പരാഗത ഗേറ്റ്കീപ്പർമാരെ ഒഴിവാക്കി കൃത്രിമബുദ്ധി എങ്ങനെ അധികാര പുനർവിതരണം സാധ്യമാക്കുമെന്നും അദ്ദേഹം വിവരിച്ചു.



