അമ്മ’യുടെ യോഗത്തിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തിനുശേഷം കേസിൽ തന്നെ പ്രതിയാക്കുവാൻ ഗൂഢാലോചന നടന്നുവെന്ന് ദിലീപ് പ്രതികരിച്ചു.
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ചാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥയും അവരുടെ സംഘവും തനിക്കെതിരെ ഗൂഢാലോചന നടത്തിയത്.
മാധ്യമങ്ങളെ കൂട്ടുപിടിച്ച് പോലീസ് കള്ളക്കഥ മെനയുകയും അവ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കേസിൽ തന്നെ പ്രതിയാക്കി തന്റെ കരിയർ ജീവിതവും നശിപ്പിക്കുവാനാണ് അവർ ശ്രമിച്ചത്. ഈ കള്ളക്കഥകൾ എല്ലാം കോടതിയിൽ പൊളിഞ്ഞുവീണതായും ദിലീപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അഡ്വക്കേറ്റ് രാമൻ പിള്ളയോട് ജീവിതകാലം മുഴുവൻ താൻ കടപ്പെട്ടിരിക്കുമെന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോടും കൂടെ നിന്ന കുടുംബങ്ങളോടും കൂട്ടുകാരോടും നന്ദി പറയുന്നതായും ദിലീപ് പറഞ്ഞു.



