മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ‘ദൃശ്യം 3’ പ്രീ ബിസിനസ്സിൽ 350 കോടി രൂപ നേടിയതായി നിർമ്മാതാവ് രഞ്ജിത്ത് അറിയിച്ചു.
നിർമ്മാണത്തിൽ ഇരിക്കത്തന്നെ ഒരു ഇന്ത്യൻ പ്രാദേശിക ഭാഷാ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും വലിയ വരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു.
‘ദൃശ്യം 3’ യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ,ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായാണ് സ്വന്തമാക്കിയിരിക്കുന്നത്.
ഇതോടെ ഈ വർഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ പാൻ-ഇന്ത്യൻ സിനിമ ഏറ്റെടുക്കൽ ആയി ഇതു മാറിയിരിക്കുകയാണ്.
ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത് . സമകാലീന ഇന്ത്യൻ സിനിമയിൽ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന സിനിമാറ്റിക് ഫ്രാഞ്ചൈസികളിൽ ഒന്നാണ് ‘ദൃശ്യം’.



