Advt 1
Kerala Movies Top Trending

നടിയെ ആക്രമിച്ച കേസിൽ കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂർത്തിയാക്കി എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറഞ്ഞു. കേസിൽ ദിലീപ് കുറ്റക്കാരൻ അല്ലെന്ന് കോടതി കണ്ടെത്തി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് വിധി പറഞ്ഞത്. പൾസർ സുനി ഉൾപ്പെടെ ആദ്യ ആറു പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവരുടെ ശിക്ഷ ഡിസംബർ 12ന് വിധിക്കും.10 വിചാരണ പ്രതികളും ഇന്ന് കോടതിയിൽ ഹാജരായിരുന്നു.

2017 ഫെബ്രുവരി 17ന് ആണ് നടി ആക്രമിക്കപ്പെട്ടത്. നടിയെ ആക്രമിക്കുവാനും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുവാനും കൊട്ടേഷൻ നൽകി എന്ന് ആരോപിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്.കുറ്റകൃത്യത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെട്ട് 2017 ജൂലൈയിൽ ദിലീപ് അറസ്റ്റിലായിരുന്നു. തുടർന്ന് 88 ദിവസത്തെ കസ്റ്റഡിക്ക് ശേഷമാണ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.