Advt 1
Crime India Politics Spotlight Top Trending

മതപരിവർത്തിതരുടെ പട്ടികജാതി പദവി: വ്യക്തത വരുത്തി സുപ്രീം കോടതി വിധി

മതപരിവർത്തിതരുടെ പട്ടികജാതി പദവി സംബന്ധിച്ച വ്യക്തത വരുത്തുന്ന സുപ്രധാന വിധി പുറപ്പെടുവിച്ച് സുപ്രീം കോടതി. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തവരുടെ പട്ടികജാതി പദവി നിലനിൽക്കില്ലെന്നും ഹിന്ദു, സിഖ്, ബുദ്ധ മതക്കാർക്ക് മാത്രമാണ് പട്ടികജാതി പദവിയ്ക്ക് അർഹതയുള്ളതെന്നും സുപ്രീംകോടതി വിശദീകരിച്ചു.

1950-ലെ ഭരണഘടന (പട്ടികജാതി) ഉത്തരവിലെ മൂന്നാം വകുപ്പിനെ ആധാരമാക്കി ജസ്‌റ്റിസ് പികെ മിശ്ര അധ്യക്ഷനായ ബെഞ്ച് ആണ് മാർച്ച് 24, 2026 ന് വിധി പ്രസ്‌താവിച്ചത്.

ഇതര മതങ്ങളിലേക്ക് മാറിയാൽ സംവരണവും പട്ടികജാതി അതിക്രമം തടയൽ നിയമത്തിന്റെ പരിരക്ഷയും ലഭിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മതപരിവർത്തിതരുടെ ജനനം പരിഗണിയ്ക്കാതെ പട്ടികജാതി പദവി നഷ്ടപ്പെടും, ഇവരുടെ പട്ടികജാതി സർട്ടിഫിക്കറ്റിനും സാധുതയുണ്ടാവില്ല, ഭരണഘടനയോ നിയമങ്ങളോ പ്രകാരമുള്ള ആനുകൂല്യമോ സംരക്ഷണമോ സംവരണമോ ഇവർക്ക് ലഭിക്കില്ല എന്നും കോടതി നിരീക്ഷിച്ചു.

സുപ്രീം കോടതി വിധിയോടെ മതപരിവർത്തനവും ജാതി പദവിയും തമ്മിലുള്ള ബന്ധം വീണ്ടും വ്യക്തമാവുകയാണ്.

ക്രിസ്ത്യൻ മതം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത വ്യക്തികൾക്ക് ആനുകൂല്യങ്ങൾ നഷ്‌ടമാകുമെന്ന ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ് വന്നിരിക്കുന്നത്.

സുപ്രീം കോടതി ഉത്തരവിന് കാരണമായിട്ടുള്ള സംഭവത്തിന്റെ പശ്ചാത്തലം:

ആന്ധ്രാപ്രദേശിൽ നിന്നുള്ള ഹിന്ദു ST വിഭാഗത്തിൽനിന്നുള്ള ചിന്താടാ ആനന്ദ് എന്ന വ്യക്തി ക്രിസ്‌തുമതം സ്വീകരിച്ച് പാസ്‌റ്ററായി പ്രവർത്തിക്കുന്ന വേളയിൽ അദ്ദേഹത്തിനെതിരെ ഉണ്ടായ അതിക്രമത്തിൽ, തന്നെ ആക്രമിച്ചവർക്കെതിരെ പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരം ആനന്ദ് കേസ് നൽകിയിരുന്നു, എന്നാൽ പ്രസ്തുത വ്യക്തി (ചിന്താടാ ആനന്ദ്) ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാല്‍ പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമപ്രകാരമുള്ള വകുപ്പ് നിലനില്‍ക്കില്ലെന്നായിരുന്നു ആന്ധ്രാപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. കഴിഞ്ഞ വർഷം 2025 ഏപ്രിൽ 30-നായിരുന്നു ഹൈക്കോടതി ഇതു സംബന്ധിച്ച വിധി പ്രസ്താവിച്ചത്. ക്രിസ്‌തുമതത്തിന് ജാതിവ്യവസ്ഥ അന്യമാണെന്നും, അതിനാൽ പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വ്യവസ്ഥകളെ ആശ്രയിക്കാൻ കഴിയില്ലെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.