Advt 1
Gulf News Politics Spotlight Top Trending US News

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തെ തള്ളി ഇറാൻ!

ഇറാനുമായി വെടിനിർത്തൽ സംബന്ധിച്ച ചർച്ച നടന്നെന്ന ട്രംപിന്റെ വാദത്തെ ഇറാൻ തള്ളിക്കളഞ്ഞു. ട്രമ്പിന്റേത് ഏകപക്ഷീയമായ പ്രഖ്യാപനമാണെന്നും അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു.

ഇറാനിലെ ആദരണീയനായ നേതാവുമായി ചർച്ച നടന്നെന്നും വെടിനിർത്തലുൾപ്പെടെ പതിനഞ്ചോളം കാര്യങ്ങളിൽ ധാരണയായിട്ടുണ്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇറാൻ ആണവായുധം നിർമ്മിക്കുകയില്ല എന്ന് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടിരുന്നു.

ട്രംപിന്റെ പ്രഖ്യാപനം വന്നതിനു ശേഷവും ടെഹ്‌റാനിലേക്ക് ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുകയാണ്.

5 ദിവസത്തെ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനം പശ്ചിമേഷ്യൻ ഭാഗത്തേക്ക് കൂടുതൽ പടയൊരുക്കത്തിനുള്ള ട്രംപിന്റെ തന്ത്രമാണെന്നും വിലയിരുത്തലുകളുണ്ട്.

ഇറാനിലെ ആദരണീയനായ ഒരു നേതാവുമായി ചർച്ച നടത്തിയെന്ന ട്രംപിന്റെ പ്രസ്താവനയെത്തുടർന്ന് മുജ്തബ ഖമേനിയുമായാണോ ചർച്ച നടന്നതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അല്ലെന്നായിരുന്നു ട്രംപിന്റെ മറുപടി.

കഴിഞ്ഞദിവസം ഇറാൻ പാർലമെൻറ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫുമായി ട്രംപ് ചർച്ച നടത്തിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു, എന്നാൽ സംഭവം വ്യാജവാർത്തയാണെന്ന് മുഹമ്മദ് ബാഗർ ഗാലിബാഫ് തന്നെ അദ്ധേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.