Advt 1
Business Gulf News Politics Premium Top News

ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്കിയാനുമായി ഫോണിൽ ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി.

പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-യുഎസ് സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പെസസ്കിയാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ചനടത്തി.

ഇറാനിൽ തുടരുന്ന സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിലും ഇറാനിലെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കപ്പെടുന്നതിലുമുള്ള ആശങ്ക ഇന്ത്യൻ പ്രധാനമന്ത്രി പങ്കുവെച്ചു.

ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയ്ക്ക് ഊന്നൽ നൽകണമെന്നും ഉർജ്ജസുരക്ഷയ്ക്കായ് ഇന്ത്യയിലേക്കുള്ള തടസ്സരഹിതമായ ചരക്കുനീക്കത്തിന് ക്രമീകരണങ്ങളേർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. നയതന്ത്ര ചർച്ചകളിലൂടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളൊഴിവാക്കി സമാധാനം പുനഃസ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി മോഡി ഇറാൻ പ്രസിഡണ്ടിനോട് അഭ്യർഥിച്ചു.

ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഖമനേയി വധിക്കപ്പെട്ടതിനെത്തുടർന്ന് ഇന്ത്യാ-ഇറാൻ ഉന്നതതലത്തിൽ നടന്ന ആദ്യത്തെ സംഭാഷണമായിരുന്നു ഇത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.