Advt 1
Featured News India Kerala

രാജ്യത്ത് എൽ പി ജി ക്ഷാമം രൂക്ഷമാകുന്നു! നഗരങ്ങളിൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്കെന്ന് സൂചനകൾ!

വാണിജ്യാടിസ്ഥാനത്തിലുള്ള LPG സിലിണ്ടറുകൾക്ക് ക്ഷാമം നേരിട്ടതിനെത്തുടർന്ന് വിതരണം നിലച്ചതോടെ രാജ്യത്തെ ഡൽഹി, മുംബൈ, ഹൈദരാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത, പഞ്ചാബ്, ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ ഹോട്ടലുകൾ അടച്ചുപൂട്ടലിലേക്കെന്ന സൂചനകൾ ഉയരുന്നു.

ക്ലൗഡ് കിച്ചണുകളും കാറ്ററിങ് സ്ഥാപനങ്ങളുമെല്ലാം സമാന പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. പാചകവാതക സിലിണ്ടറുകൾ കിട്ടാനില്ലെന്ന പ്രചാരണമുയന്നതോടെ രാജ്യത്തെ പല നഗരങ്ങളിലും ഗ്യാസ് ഏജൻസികൾക്കു മുമ്പിൽ നീണ്ട ക്യൂ രൂപപ്പെടുന്നുണ്ട്.

വാണിജ്യാടിസ്ഥാനത്തിലുള്ള LPG സിലിണ്ടറുകളുടെ നിലവിലെ ക്ഷാമം ഭക്ഷ്യ വസ്തുക്കളുടെ വിലവർദ്ധനവിനും കാരണമായേക്കാമെന്ന ആശങ്കകളും ഉയരുന്നുണ്ട്.

പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷത്തിന്റെ പ്രതിഫലനങ്ങൾ ഇന്ത്യയിലേക്കും വ്യാപിക്കുന്നതിന്റെ സൂചനകളാണിതെന്നാണ് നിരീക്ഷണം.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.