Advt 1
India Kerala Sports Top Trending

ഐസിസിയുടെ T20 ലോകകപ്പ് ടീമിലും സഞ്ജു! ഇന്ത്യയിൽ നിന്നും 4 കളിക്കാർ ടീമിൽ ഇടംപിടിച്ചു!

ന്യുസിലാൻഡിനെ 96 റൺസിന് തറപറ്റിച്ചുകൊണ്ട് T20 ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യയ്ക്ക് മറ്റൊരു അഭിമാന നേട്ടവും കൂടി കൈവന്നിരിക്കുകയാണ്.

രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) യുടെ 2026 T20 വേൾഡ് കപ്പ് ‘ടീം ഓഫ് ദി ടൂർണമെന്റി’നെ പ്രഖ്യാപിച്ചിരിക്കുന്നു. സഞ്ജു ഉൾപ്പെടെ 4 പേർ ഇന്ത്യൻ ടീമിൽ നിന്നും ഐസിസിയുടെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചുകൊണ്ട് “പ്ലയെർ ഓഫ് ദി ടൂർണമെന്റ്” ആയ സഞ്ജുവിനെ കൂടാതെ ജസ്പ്രീത് ബുംറ, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ എന്നിവരും ഐസിസിയുടെ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എയ്ഡൻ മാർക്രമിനെ ഐസിസി ടീം ക്യാപ്റ്റൻ ആയി തെരെഞ്ഞെടുത്തു. സഞ്ജു ടീമിലെ വിക്കറ്റ്‌കീപ്പർ-ബാറ്റ്സ്മാൻ സ്ഥാനത്താണ്. സഞ്ജു T20 ലോകകപ്പ് പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്നും 321 റൺസ് നേടിയിരുന്നു.

 

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.