Advt 1
Gulf News India Politics Top Trending

ഇറാൻ – ഇസ്രായേൽ സംഘർഷം: ഇന്ത്യൻ നിലപാട് വ്യക്തമാക്കി എസ് ജയശങ്കർ.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആശങ്കയുളവാക്കുന്നതാണെന്നും നയതന്ത്ര ചർച്ചകളിലൂടെ സംഘർഷങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ.

ഇറാൻ – ഇസ്രായേൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ മേഖലയിലെ പ്രശ്നങ്ങൾ നയതന്ത്രചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും യുദ്ധത്തിലേക്ക് പോകുന്ന സാഹചര്യമൊഴിവാക്കണമെന്നും ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എതാണ്ട് ഒരുകോടിയോളം ഇന്ത്യക്കാർ ഗൾഫ് മേഖലയിലുള്ളതായാണ് കണക്കുകൾ, അതുകൊണ്ടുതന്നെ മേഖലയിലെ സാഹചര്യങ്ങൾ അതീവഗൗരവത്തോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഇറാനിലും ഗൾഫ്‌മേഖലയിലും തുടരുന്ന സംഘർഷങ്ങൾ ഇന്ത്യയുടെ തന്ത്രപര-സാമ്പത്തിക മേഖലകളെ സ്വാധീനിക്കും, ഇന്ത്യയിലേക്കുള്ള എണ്ണ, പ്രകൃതിവാതകം തുടങ്ങിയ പ്രധാനകയറ്റുമതികളുടെ വലിയൊരുശതമാനം വരുന്നത് ഗൾഫ് മേഖലയിൽ നിന്നുമാണ്, സംഘർഷബാധിത പ്രദേശങ്ങളിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും ഇന്ത്യൻ ഗവൺമെന്റ് വലിയ ശ്രദ്ധ നൽകുന്നുണ്ട്, മേഖലയിൽ കുടുങ്ങിപ്പോയവരെ തിരികെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

അമേരിക്ക, ഇസ്രായേൽ, ഇറാൻ മറ്റു അറബ് രാജ്യങ്ങൾ തുടങ്ങിയ പ്രശ്‌നബാധിത രാജ്യങ്ങളുമായി നയതന്ത്രതലത്തിലുള്ള ആശയവിനിമയം ഇന്ത്യ തുടരുകയാണ്. സംഘർഷാവസ്ഥയുടെ ഗൗരവം കണക്കിലെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി കാര്യങ്ങൾ നേരിട്ട് നിരീക്ഷിച്ചുവരികയാണ്

പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷസാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തിക്കൊണ്ട് വിവിധ രാജ്യങ്ങളുമായി ഇന്ത്യക്കുള്ള നയതന്ത്രബന്ധങ്ങൾ മോശമാവാത്ത രീതിയിൽ ശ്രദ്ധയോടുകൂടി കൈകാര്യം ചെയ്തുകൊണ്ട് ഇന്ത്യ മുന്നോട്ടുപോവുകയാണ്.

3 കപ്പലുകൾ ഇന്ത്യൻ തീരത്ത് അടുപ്പിക്കുവാൻ ഇറാൻ അനുമതി തേടിയിരുന്നതായും, മാർച്ച് 1-ന് അതിനു അനുമതി നൽകിയതായും വിദേശകാര്യമന്ത്രി കൂട്ടിച്ചേർത്തു.

അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ ഇറാൻ അക്രമത്തിൽ ഇന്ത്യ നിലപാട് വ്യക്തമാക്കിയില്ലെന്നും ഇന്ത്യയുടെ വിദേശനയം വഴിമാറുന്നുവെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങൾക്കിടെ പാർലമെൻറിൽ ഇന്ത്യൻ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.