കേരള സർക്കാരിന്റെ സ്വന്തം മദ്യമായ ജവാന് ശേഷം ഇനി വിപണിയിലിറങ്ങുന്ന മദ്യത്തിന് ഔദ്യോഗിക പേരായി.നിലവിൽ തീരുമാനിക്കപ്പെട്ട നാമം ‘മലബാർ മിസ്റ്റെറി‘ എന്നാണ്.പാലക്കാട് ചിറ്റൂർ മേനോൻപാറയിലുള്ള മലബാർ ഡിസ്റ്റിലറീസിലെ വിദേശമദ്യ പ്ലാന്റിൽ നിന്നും പുതിയ ബ്രാൻഡ് ‘മലബാർ മിസ്റ്റെറി‘ പുറത്തിറങ്ങും.ഫെബ്രുവരി 21നു നടക്കുന്ന പ്ലാന്റിന്റെ ഉദ്ഘാടന വേളയിൽ ബ്രാൻഡ് നാമം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടും.
പുതിയ സർക്കാർ മദ്യത്തിന് പേര് നൽകുവാനുള്ള ബെവ്‌കോ പരസ്യത്തിന് ജനങ്ങളുടെ ഇടയിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണുണ്ടായത്.40000 ത്തോളം പേരുകൾ ലഭിച്ചതിൽനിന്നും മലബാർ മിസ്ററ് എന്ന പേര് തെരെഞ്ഞെടുത്തുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങളുള്ളതിനാൽ ‘മലബാർ മിസ്റ്റെറി‘ എന്ന നാമം നൽകുകയായിരുന്നു.



