രാഹുൽ മാങ്കൂട്ടത്തിനെതിരെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി അതിജീവിത. സൈബർ ആക്രമണം തടയണമെന്നും, വ്യക്തി വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നും, ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഉള്ളതെന്നും പരാതിയിൽ അതിജീവിത പറയുന്നു. പരാതിയുടെ കോപ്പി എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കും, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനും, മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലാംബയ്ക്കും അതിജീവിത അയച്ചു.
രാഹുൽ മാങ്കൂട്ടത്തിനെതിരെ അതിജീവിത രാഹുൽ ഗാന്ധിക്ക് പരാതി നൽകി!



