Advt 1
Business Kerala Politics

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം: നിർമാണോദ്ഘാടനം നടത്തി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണോദ്ഘാടനം നിർവഹിച്ചു.

പദ്ധതികൾ നാടിനും വികസനത്തിനും ഉതകുന്നതാണോ എന്ന് മാത്രമേ പരിശോധിച്ചിട്ടുള്ളുവെന്നും കേരളത്തിൽ ഒന്നും നടക്കില്ലെന്നുപറഞ്ഞ് ആക്ഷേപിച്ചവർക്കുള്ള മറുപടിയാണ് വിഴിഞ്ഞം പോലെയുള്ള പദ്ധതികളെന്നും ഉദ്‌ഘാടന വേളയിൽ അദ്ദേഹം പറഞ്ഞു.പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനുള്ളിൽ തന്നെ വിഴിഞ്ഞം തുറമുഖം അന്താരാഷ്ട്ര സമുദ്ര വ്യാപാര മേഖലയിൽ വിസ്മയമായിമാറി.

ആദ്യഘട്ടം കഴിഞ്ഞപ്പോൾത്തന്നെ വിഴിഞ്ഞം സംസ്ഥാനത്തിന്റെ സാമ്പത്തിക നട്ടെല്ലായി മാറിയിരിക്കുകയാണ്.നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ വർദ്ധിക്കും സംസ്ഥാനത്തിനാകെ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിഴിഞ്ഞത്തിന്റെ ശേഷിയായി കണക്കാക്കിയ പ്രതിവർഷം 10 ലക്ഷം ടിയുഇ എന്ന ലക്ഷ്യം 10 മാസം കൊണ്ട് നേടുവാൻ സാധിച്ചത് ലോകത്ത് മറ്റൊരു ഒരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത നേട്ടമാണ് . 615 കപ്പലുകലാണ് ആദ്യവർഷം തന്നെ വിഴിഞ്ഞം തുറമുഖത്തെത്തിയത്.

ഇനി മുതൽ ആഡംബര ക്രൂസ് കപ്പലുകളും വിഴിഞ്ഞത്തെത്തുന്നത് വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ കരുത്തുപകരും. തുറമുഖത്തെ ഇപ്പോഴുള്ള 800 മീറ്റർ കണ്ടെയ്നർ ബർത്ത് 2000 മീറ്ററായി വികസിപ്പിക്കുകയാണ്,ഇത് പൂർത്തീകരിക്കുന്നതോടുകൂടി രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ ബർത്തെന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര തുഖമുഖ മന്ത്രി സർബാനന്ദ സോനോവാൾ, മന്ത്രി വി.എൻ.വാസവൻ, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്, തുറമുഖത്തിന്റെ എംഡി കരൺ അദാനി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.