Advt 1
Featured News India Technology

ചരിത്രം കുറിച്ച് ബ്ലൂബേർഡ് ബ്ലോക്ക്-2 ഉപഗ്രഹ വിക്ഷേപണം: ISRO യ്ക്കു അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി.

അമേരിക്കയുടെ പുതുതലമുറ കമ്മ്യൂണിക്കേഷൻ ഉപഗ്രഹമായ ബ്ലൂബേർഡ് ബ്ലോക്ക്-2 – ഇന്ത്യയുടെ വിക്ഷേപണവാഹനമായ LVM3-M6 ഉപയോഗിച്ചു വിജയകരമായി ലോ എർത്ത് ഓർബിറ്റിൽ (LEO) എത്തിച്ച ISRO-യ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിനന്ദനങ്ങൾ അറിയിച്ചു.

ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ ഒരു സുപ്രധാന മുന്നേറ്റമാണിതെന്നും ഈ ദൗത്യം രാജ്യത്തിന്റെ ഹെവി-ലിഫ്റ്റ് വിക്ഷേപണ ശേഷിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.

ഡിസംബർ 24, ഇന്ത്യൻ സമയം രാവിലെ 8.55-ന് ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നാണ് ഇന്ത്യൻ ‘ബാഹുബലി’എന്നറിയപ്പെടുന്ന എൽവിഎം 3-എം 6 16 മിനിറ്റിനുള്ളിൽ, അമേരിക്കൻ സാറ്റെലൈറ്റിനെ ലക്ഷ്യത്തിലെത്തിച്ചത്.

ബ്ലൂബേർഡ് ബ്ലോക്ക്-2 സാറ്റെലൈറ്റിൻറെ ഭാരം 6100 കിലോയാണ്.

ഇത് ഒരു ഇന്ത്യൻ വിക്ഷേപണ വാഹനം വഹിക്കുന്ന ഏറ്റവും ഭാരമേറിയ പേലോഡാണ്.

ഇന്ത്യയുടെ വിക്ഷേപണവാഹനമായ LVM3-M6 ഉപയോഗിച്ചുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2 സാറ്റെലൈറ്റിൻറെ വിജയകരമായ വിക്ഷേപണം, ആഗോള വാണിജ്യ വിക്ഷേപണ വിപണിയിൽ ഐഎസ്ആർഒയുടെ നില കൂടുതൽ ശക്തിപ്പെടുത്തുകയും ഹെവി-ലിഫ്റ്റ്, ലോ എർത്ത് ഓർബിറ്റ് ഉപഗ്രഹ ദൗത്യങ്ങളിൽ ഇന്ത്യയുടെ വളരുന്ന ശേഷിയെ അടയാളപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.