വാണിജ്യ അടിസ്ഥാനത്തിലുള്ള ഏറ്റവും ഭാരംകൂടിയ ആശയവിനിമയ ഉപഗ്രഹം ബ്ലൂ ബേർഡ് ബ്ലോക്ക് -2 ഇന്ത്യൻ വിക്ഷേപണ വാഹനമുപയോഗിച്ചുകൊണ്ട് ഭ്രമണപഥത്തിലെത്തിച്ച് ISRO ചരിത്രം കുറിച്ചു.
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന എ എസ് ടി സ്‌പേസ് മൊബൈൽ കമ്പനിയുടെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് 6 ന്‍റെ വിക്ഷേപണം വിജയം.
ഡിസംബർ 24 ന്, ശ്രീഹരിക്കോട്ട, സതീഷ് ധവാൻ സ്പേസ് സെന്ററിൽ ഇന്ത്യൻ സമയം രാവിലെ 8.55നാണു ISRO യുടെ Launch Vehicle Mark-3 or LVM3 വിക്ഷേപണ വാഹനമുപയോഗിച് അമേരിക്കൻ സാറ്റെലൈറ്റ് വിക്ഷേപിച്ചത്.
ഇന്ത്യയുടെ അഭിമാന ദൗത്യങ്ങളായിരുന്ന ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 പദ്ധതികളുടെ ഭാഗമായിരുന്ന LVM3 ഇന്ത്യയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനം കൂടിയാണ്. 2014 മുതൽ തുടർന്നിങ്ങോട്ട് LVM3 വിക്ഷേപണ വാഹനമുപയോഗിച്ചുള്ള എല്ലാ പദ്ധതികളും വിജയമായിരുന്നു.
LVM3 വിക്ഷേപണ വാഹനമുപയോഗിച്ചുള്ള 9-മത്തെ വിക്ഷേപണമായിരുന്നു ഇത്.
ലോകത്തെവിടെയുമുള്ള സ്മാർട്ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് എത്തിക്കുവാൻ തക്ക ശേഷിയുള്ള ലോകത്തെ മൊബൈൽ ഫോൺ ഉപയോഗത്തെത്തന്നെ മാറ്റിമറിക്കുവാൻ തക്കശേഷിയുള്ള കമ്മ്യൂണിക്കേഷൻ സാറ്റെലൈറ്റാണ് ബ്ലൂ ബേർഡ് ബ്ലോക്ക് -2 എന്ന് പറയപ്പെടുന്നു.
ടവറുകൾ മുഖേനയോ ഒപ്റ്റിക്കൽ ഫൈബർ വഴിക്കോ ഇന്റർനെറ്റ് സംവിധാനങ്ങളെത്താത്ത വിദൂര വനപ്രദേശങ്ങൾ-മരുഭൂമി-സമുദ്ര മേഖലകളിൽപ്പോലും സാറ്റെലൈറ്റ് വഴിയുള്ള മൊബൈൽ കമ്മ്യൂണിക്കേഷൻ സാധ്യമാക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം.
ഇതിനായുള്ള ആദ്യ ചുവടുവയ്പ്പാണ് എ എസ് ടി സ്‌പേസ് മൊബൈൽ കമ്പനി ഇപ്പോൾ നടത്തിയിട്ടുള്ളത്.
6,100 kg ഭാരമുള്ള ഈ ഉപഗ്രഹം, ഇന്ത്യൻ മണ്ണിൽനിന്നും ISRO വിക്ഷേപിച്ചിട്ടുള്ള ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം കൂടിയാണ്.
ഉപഗ്രഹ ഇന്റർനെറ്റ് രംഗത്തെ അതികായകരായ SpaceX ന്റെ സ്റ്റാർലിങ്ക്-നോടും Amazone-ന്റെ Leo-യോടുമൊക്കെ മത്സരിച്ചാണ് എ എസ് ടി സ്‌പേസ് മൊബൈൽ കമ്പനിയുടെ വളർച്ച.
ISRO യുടെ 2025-ലെ അവസാന വിക്ഷേപണമാണിത്.



