Advt 1
Business India Technology

ആഗോള സെമികണ്ടക്ടർ ഹബ്ബ്: ഇന്ത്യൻ സ്വപ്നങ്ങൾക്ക് കരുത്തുപകർന്ന് ടാറ്റ ഇലക്ട്രോണിക്സ്.

സെമികണ്ടക്ടർ മേഖലയിൽ ഇന്ത്യയിൽ വൻകുതിപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയെ ആഗോള സെമികണ്ടക്ടർ ഹബ്ബാക്കി മാറ്റാനുള്ള ശ്രമങ്ങൾക്ക് കരുത്തുപകർന്നുകൊണ്ട് ടാറ്റ ഇലക്ട്രോണിക്‌സും പ്രമുഖ ജാപ്പനീസ് ചിപ്പ് നിർമാതാക്കളായ റോമും (ROHM Co) തന്ത്രപ്രധാന സഹകരണ കരാറിലൊപ്പുവച്ചു.

ഇരു കമ്പനികളും സംയുക്തമായി ചിപ്പുകൾ നിർമിച്ചുകൊണ്ട് ഇന്ത്യൻ ആഭ്യന്തര വിപണിയിലും ലോകവിപണിയിലും വർധിച്ചുവരുന്ന സെമികണ്ടക്ടർ ആവശ്യകത നിറവേറ്റുന്നതിനായി ഇനിമുതൽ സഹകരിച്ചു പ്രവർത്തിക്കും.

പുതിയ കരാർ പ്രകാരം, ജാപ്പനീസ് ചിപ്പ് നിർമാണ കമ്പനിയായ റോം ഇന്ത്യയിൽ ഡിസൈൻ ചെയ്ത അത്യാധുനിക പവർ സെമികണ്ടക്ടറുകളുടെ (Automotive Grade Si MOSFET) അസംബ്ലിങും പരിശോധനയും നടത്തുന്നത് ടാറ്റ ഇലക്ട്രോണിക്‌സ് കമ്പനിയായിരിക്കും.

ടാറ്റ ഇലക്ട്രോണിക്‌സിന്റെ നിർമാണമികവും റോമിന്റെ (ROHM Co) നവീനസാങ്കേതികമികവും ഒത്തുചേർന്ന് ഇന്ത്യൻ സെമികണ്ടക്ടർ വിപണിയിൽ വലിയ പുരോഗതിയുണ്ടാകുമെന്ന് കണക്കുകൂട്ടപ്പെടുന്നു.ഇലക്ട്രിക് വാഹന (EV) രംഗമുൾപ്പെടെ ഇന്ത്യൻ വിപണിയിൽ വർധിച്ചുവരുന്ന സെമികണ്ടക്ടർ ആവശ്യകത നിറവേറ്റുവാൻ ഇത്തരത്തിലുള്ള സാങ്കേതിക സഹകരണങ്ങൾക്കു കഴിയുമെന്നാണ് വിലയിരുത്തൽ.

2030 ആകുമ്പോഴേക്കും ആഗോള ചിപ്പ് വിപണി ഒരു ട്രില്യൺ യുഎസ് ഡോളർ കവിയുമെന്നാണ് റിപ്പോർട്ടുകൾ, ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് വൈവിധ്യമാർന്ന ആഗോള വിതരണ ശൃംഖലയിൽ നിർണായക ശക്തിയായി ഉയർന്നുവരുവാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.