
പെർ ക്യാപ്പിറ്റ ജിഡിപിയിൽ (ആളോഹരി ജിഡിപി) സർപ്രൈസ് ആയി തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല.
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ല പെർ ക്യാപ്പിറ്റ ജിഡിപിയിൽ രാജ്യത്ത് ഒന്നാമത് എത്തിയിരിക്കുന്നു.
അപ്രതീക്ഷിതമായാണ് രാജ്യത്തെ ഏറ്റവും സമ്പന്ന ജില്ലകളിൽ ഒന്നാമത്തേതായി രംഗറെഡ്ഡി ജില്ല തിരഞ്ഞെടുക്കപ്പെട്ടത്.
രാജ്യത്തെ ജിഡിപി വളർച്ച നിരക്കിനെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്ന സമയം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് പെർ ക്യാപ്പിറ്റ ജിഡിപി. കേന്ദ്ര സാമ്പത്തിക സർവ്വേ റിപ്പോർട്ട് 2024 – 2025 പ്രകാരമാണ് രംഗറെഡ്ഡി ജില്ല ഒന്നാമത് എത്തിയിരിക്കുന്നത്.
നിലവിൽ വലിയ വ്യാവസായിക വളർച്ചയും പുരോഗതിയുമാണ് തെലങ്കാന സംസ്ഥാനം നേടിക്കൊണ്ടിരിക്കുന്നത്. മുംബൈ,ഗുരുഗ്രാം പോലെയുള്ള വൻ നഗരങ്ങളെ പിന്തള്ളിയാണ് തെലങ്കാനയുടെ വളർച്ച. ഐടി,ഫാർമ,ബയോടെക്നോളജി മേഖലകളിൽ രംഗറെഡ്ഡി ജില്ല അടുത്തിടെ നേടിയിട്ടുള്ള വൻകുതിപ്പാണ് ജില്ലയെ രാജ്യത്ത് ഒന്നാമത് എത്തിച്ചത്.
ആദ്യ പത്തിൽ ഇടംപിടിച്ച മറ്റ് ജില്ലകൾ ഇവയാണ്.
ഗുരുഗ്രാം (ഹരിയാന), ബംഗളൂരു അർബൻ (കർണാടക), ഗൗതം ബുദ്ധനഗർ നോയിഡ( യു പി) സോളൻ (ഹിമാചൽ പ്രദേശ്), നോർത്ത് ആൻഡ് സൗത്ത് ഗോവ, ഗാങ് ടോക്ക് (സിക്കിം), ദക്ഷിണ കന്നഡ( കർണാടക), മുംബൈ (മഹാരാഷ്ട്ര),അഹമ്മദാബാദ് (ഗുജറാത്ത്).



