Advt 1
Featured News India Politics

എത്യോപ്യൻ സന്ദർശനം: പ്രധാനമന്ത്രി മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം!പരമോന്നത സിവിലിയൻ ബഹുമതി!

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എത്യോപ്യൻ സന്ദർശനം ചരിത്രമായി.

രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ആഡിസ് അബാബയിൽ എത്തിയ അദ്ദേഹത്തിനു  എത്യോപ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയും ലഭിച്ചു.

എത്യോപ്യ സിംഹങ്ങളുടെ നാടാണെന്നും തനിക്ക് ജന്മനാട്ടിലെത്തിയതുപോലെ തോന്നുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എത്യോപ്യൻ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തുകൊണ്ടു പറഞ്ഞു. ഇന്ത്യയുടെ വന്ദേമാതരവും എത്യോപ്യയുടെ ദേശീയ ഗാനവും ഭൂമിയെ മാതാവ് എന്നാണ് വിശേഷിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി പ്രധാനമന്ത്രി ചര്‍ച്ചകള്‍ നടത്തി.

തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ബന്ധം ഉയർത്തിയത് ഈ സന്ദർശനത്തിലെ പ്രധാന നേട്ടമായിമാറി.

വ്യാപാരം, ശേഷി വികസനം, ഗ്ലോബൽ സൗത്തിലെ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം എന്നിവയിൽ കേന്ദ്രീകരിച്ചുകൊണ്ട് ഇരു രാജ്യങ്ങളും ഇനി മുതൽ പ്രവർത്തിക്കും.

എത്യോപ്യൻ സന്ദർശനത്തിന് ശേഷം തൻ്റെ ത്രിരാജ്യ സന്ദർശനത്തിൻ്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി ഒമാനിലേക്ക് തിരിക്കും.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.