പ്രീ സെയില്‍ ബിസിനസിൽ ഒരു കോടിക്ക് മുകളിൽ നേടി “ഭ.ഭ.ബ”.
ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോമിലൂടെ മണിക്കൂറില്‍ പതിനായിരത്തിന് മുകളില്‍ ടിക്കറ്റുകളാണ് വിറ്റുപോകുന്നത്.
‘വേള്‍ഡ് ഓഫ് മാഡ്നെസ്’ എന്ന ടാഗ്‌ലൈനോടെ മോഹന്‍ലാലും ദിലീപും ഒന്നിച്ച് എത്തുന്ന ഈ ക്രിസ്‌മസിന് ചിത്രത്തിൽ രണ്ടുപേരേയും സ്റ്റൈലിഷായി വിന്‍റേജ് ലുക്കിലാണ് അവതരിപ്പിച്ചിട്ടുള്ളത്.
ക്രിസ്‌മസ് റിലീസുകളില്‍ ആദ്യം എത്തുന്ന സിനിമയായതുകൊണ്ട് തന്നെ ചിത്രം ആദ്യ ആഴ്‌ച ബോക്‌സ് ഓഫിസില്‍ കൂടുതല്‍ കലക്ഷന്‍ നേടുമെന്നന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍.
കേരളത്തിൽ ഇത്തവണ ക്രിസ്‌മസ്സിനു ഹോളിവുഡ് ചിത്രം ‘അവതാർ’ അല്ലാതെ മറ്റു പ്രധാന റിലീസുകളില്ലാത്തതിനാൽ കൂടുതൽ റിലീസ് സെന്ററുകളും ചിത്രത്തിനു ലഭിക്കും.
“ഭയം ഭക്തി ബഹുമാനം” എന്നത് ചുരുക്കി “ഭ.ഭ.ബ” എന്ന് പേരിട്ടിട്ടുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ധനഞ്ജയ് ശങ്കർ ആണ്.



