Advt 1
India Technology Top News

വിജയ് ദിവസ്: തുർക്കി നിർമിത ‘യിഹ-III’ സായുധ ഡ്രോണിന്റെ തകർന്നഭാഗങ്ങൾ ഇന്ത്യ പരസ്യമായി പ്രദർശിപ്പിച്ചു.

‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നടപടിക്കിടെ വെടിവെച്ചിട്ട തുർക്കി നിർമിത ‘യിഹ-III’ എന്ന സായുധ ഡ്രോണിന്റെ തകർന്നഭാഗങ്ങൾ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായയുള്ള പരിപാടിയിൽ ഇന്ത്യ പരസ്യമായി പ്രദർശിപ്പിച്ചു.

വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ മെയ് മാസം10-ന് പഞ്ചാബിലെ ഹോഷിയാർപൂരിലുള്ള ഇന്ത്യൻ വ്യോമസേനത്താവളം ലക്ഷ്യമാക്കി പാകിസ്ഥാൻ തുർക്കി നിർമിത ഡ്രോൺ തൊടുക്കുകയായിരുന്നു.

എന്നാൽ,ഏകദേശം 2,000 മീറ്റർ ഉയരത്തിൽ പറക്കുമ്പോൾ ഈ ഡ്രോൺ ഇന്ത്യൻ റഡാറുകളുടെ കണ്ണിൽപ്പെടുകയും വ്യോമപ്രതിരോധസേന വെടിവെച്ചിടുകയും ചെയ്തു.

ലക്ഷ്യസ്ഥാനത്ത് ഇടിച്ചിറങ്ങി സ്ഫോടനം സൃഷ്ടിക്കുന്നതരത്തിൽ രൂപകല്പന ചെയ്തിട്ടുള്ള ‘കാമികാസെ’  വിഭാഗത്തിൽപ്പെടുന്ന ഈ ഡ്രോണിന് രണ്ട് മീറ്റർ വിങ്‌സ്പാനും 170 സിസി എൻജിനുമാനുള്ളത്.

ഇതുപോലെയുള്ള, നിരവധി ‘യിഹ’ ഡ്രോണുകൾ ഇന്ത്യൻ സൈനിക, ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി പാക്കിസ്ഥാൻ അയച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ ശക്തമായ കൗണ്ടർ-ഡ്രോൺ സംവിധാനങ്ങളും എയർ ഡിഫൻസ് യൂണിറ്റുകളും ഇവയിൽ ഭൂരിഭാഗവും തകർക്കുകയായിരുന്നു.

ഇത് തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ച ഇന്ത്യൻ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്ന സംഭവമായിരുന്നിതെന്ന് ചടങ്ങിൽ സൈനികവൃത്തങ്ങൾ പറഞ്ഞു.

ഇതോടെ സൈനിക-പ്രതിരോധ നീക്കങ്ങളിൽ പാക്കിസ്ഥാന് തുർക്കി നൽകുന്ന ബാഹ്യപിന്തുണയുടെയും ആയുധസഹായത്തിന്റെയും തെളിവായി വിജയ് ദിവസ് -ലെ പ്രദർശനം മാറിയിരിക്കുകയാണ്.


1971-ലെ യുദ്ധവിജയത്തിന്റെ ഓർമയ്ക്കായാണ് ഡിസംബർ 16-ന് രാജ്യം വിജയ് ദിവസ് ആചരിക്കുന്നത്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.