Advt 1
Politics Top News US News

വാഷിംഗ്‌ടൺ: പാകിസ്ഥാന് 68.6 കോടി ഡോളർ വാഗ്ദാനവുമായി യുഎസ് പ്രസിഡന്റ്.

പാകിസ്താന് എഫ്-16 യുദ്ധവിമാനങ്ങൾ നവീകരിക്കാനും പരിപാലിക്കാനുമാമായുള്ള നൂതന സാങ്കേതികവിദ്യ കൈമാറുന്നതുമായി ബന്ധപ്പെട്ടാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്രയും തുക വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഈ തുകയുപയോഗിച്ചുള്ള നവീകരണങ്ങൾ സാധ്യമാവുമ്പോൾ പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങൾ 2040 വരെ നിലനിൽക്കാൻ ശേഷിയുള്ളതായി മാറും.

ഭീകരതയ്ക്കെതിരായ പോരാട്ടത്തിനും വിമാന സുരക്ഷയ്ക്കും വേണ്ടി മാത്രമുള്ളതാണ് ഈ പുതിയ കരാറെന്നാണ് യുഎസ് വാദിക്കുന്നത്.

പുതിയ കരാര്‍ പ്രകാരം, ക്രിപ്റ്റോഗ്രാഫിക് ഉപകരണങ്ങള്‍, ഏവിയോണിക്സ് അപ്ഡേറ്റുകള്‍, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കല്‍ പിന്തുണ, ലിങ്ക്-16 പോലുള്ള അതിനൂതന സാങ്കേതികവിദ്യ എന്നിവ പാകിസ്താന് ലഭിക്കുന്നതിലും ഭാവിയില്‍, യുദ്ധമോ വലിയ സംഘർഷമോ ഉണ്ടായാൽ അത് പാക്-യു.എസ് വ്യോമസേനകളുടെ ഏകോപനത്തിനു വഴിതെളിച്ചേക്കുമോയെന്ന കാര്യത്തിലും ഇന്ത്യയ്ക്കു ആശങ്കകളുണ്ട്.

നിലവിൽ പുതിയ യുഎസ്- പാക് കരാർ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

N4News

N4News

About Author

Please Login to Comment.

ഏറ്റവും പുതിയ വാർത്തകൾ, ബ്രേക്കിംഗ് ന്യൂസ്, രാഷ്ട്രീയം, വിനോദം, കായികം തുടങ്ങിയ മേഖലകളിലെ സമഗ്ര വിവരങ്ങൾ — ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ.

Get Latest Updates

    Subscribe to our newsletter

    N4News @2026. All Rights Reserved.